ഹ​വാ​ല പ​ണ​മി​ടപാട്‌!​ പി​ടി​എ റ​ഹീം​ എ​ല്‍​എ​യു​ടെ മ​ക​നും മ​രു​മ​കനും സൗ​ദി​യി​ല്‍ അ​റ​സ്റ്റി​ല്‍, എല്‍ഡിഎഫ് എംഎല്‍എയ്ക്ക് പുലിവാലായി കള്ളക്കടത്തുകാരന്റെ കാര്‍ ആരോപണവും

കോ​ഴി​ക്കോ​ട്: : ഹ​വാ​ല പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​ത് എം​എ​ൽ​എ പി​ടി​എ റ​ഹീ​മി​ന്‍റെ മ​ക​നും മ​രു​മ​ക​നും സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ൽ പി​ടി​യി​ലാ​യി . എം​എ​ൽ​എ​യു​ടെ മ​ക​ൻ ടി.​പി ഷ​ബീ​ർ.​മ​രു​മ​ക​ൻ ഷ​ബീ​ർ വാ​യോ​ളി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വി​വ​രം നാ​ട്ടി​ലെ ബ​ന്ധു​ക്ക​ള്‍ അ​റി​ഞ്ഞ​ത്.

നേ​ര​ത്തെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ൽ​എ​യ്‌​ക്കെ​തി​രെ നി​ര​വ​ധി ആ​രോ​പ​ണ​ൾ ഉ​യ​ർ​ന്നി​രു​ന്നു. എം​എ​ൽ​എ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ​മ്മാ​ന​മാ​യി ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദി​ഖി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ണ് പി​ടി​എ റ​ഹീം ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച​ത്.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ഡ​ല​ത്തി​ല്‍ വ്യാ​പ​ക​മാ​യി ക​ള്ള​പ്പ​ണം ഒ​ഴു​ക്കി​യ​താ​യി നേ​ര​ത്തെ ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം സം​ഭ​വ​ത്തെ കു​റി​ച്ച് പി​ടി​എ റ​ഹീം എം​എ​ല്‍​എ പ്ര​തി​ക​രി​ക്കാ​ന്‍ ത​യ്യാ​റാ​യി​ട്ടി​ല്ല.

Related posts