പേ​ര​ട്ട​യി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്കുനേ​രെ പു​ലി​യു​ടെ ആ​ക്ര​മ​ണം, ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്; ആശങ്കയിൽ നാട്ടുകാർ


ഇ​രി​ട്ടി: പേ​ര​ട്ട​യി​ൽ പു​ലി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്കു നേ​രെ പു​ലി​യു​ടെ ആ​ക്ര​മ​ണ ശ്ര​മം. തൊ​ഴി​ലാ​ളി പു​ലി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ​ക്ക്.‌

പു​ലി​യു​ടെ ആ​ക്ര​മ​ണ​ശ്ര​ത്തി​ൽ നി​ന്നും ശാ​ന്തി മു​ക്കി​ലെ മു​ച്ചി​ക്കാ​ട​ൻ സു​ലൈ​മാ​ൻ (47) ആ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വീ​ണ​തി​നെ തു​ട​ർ​ന്ന് സു​ലൈ​മാ​ന് നി​സാ​ര പ​രി​ക്കേ​റ്റു.

ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ലൈ​മാ​ൻ ടാ​പ്പിം​ഗ് ന​ട​ത്താ​നെ​ത്തി​യ റ​ബ​ർ​തോ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന പു​ലി കാ​ട്ടു പ​ന്നി​യെ പി​ടി​ക്കാ​ൻ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ തോ​ട്ട​ത്തി​ലെ​ത്തി​യ സു​ലൈ​മാ​നെ ക​ണ്ട​തോ​ടെ പു​ലി കാ​ട്ടു പ​ന്നി​യെ ഉ​പേ​ക്ഷി​ച്ച് സു​ലൈ​മാ​നെ ല​ക്ഷ്യ​മി​ടു​ക​യാ​യി​രു​ന്നു. ബ​ഹ​ളം വ​ച്ചു കൊ​ണ്ടു ഓ​ടി​യ​തോ​ടെ പു​ലി കാ​ട്ടി​ലെ​ക്ക് പോ​യെ​ന്നാ​ണ് സു​ലൈ​മാ​ൻ പ​റ​യു​ന്ന​ത്.

ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​മാ​ണ് ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ പെ​ടു​ന്ന ശാ​ന്തി മു​ക്ക്.ക​ർ​ണാ​ട​ക വ​ന​ത്തി​ൽ പു​ലി​യു​ടെ ക​ടു​വ​യു​ടെ​യും സാ​ന്നി​ധ്യ​മു​ണ്ടെ​ങ്കി​ലും ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് ആ​ദ്യ​മാ​യാ​ണ് പു​ലി എ​ത്തു​ന്ന​ത്.

ഇ​ത്‌ പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ് ഉ​ളി​ക്ക​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ബേ​ബി ജോ​ർ​ജ് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജു വെ​ങ്ങാ​ല പ​ള്ളി​യ​ധി​കൃ​ത​ർ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.

Related posts

Leave a Comment