നെ​ഞ്ചോ​ട് ചേ​ർ​ത്ത്… ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത വ​സ്ത്രം ധ​രി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ; നി​യ​സ​ഭ​യി​ലേ​ക്ക് രാ​വി​ലെ എ​ത്തി​യ​ത് സൈ​ക്കി​ൾ ച​വി​ട്ടി

തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​റാം കേ​ര​ള നി​യ​മ​സ​ഭ​യി​ലെ എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ വ്യ​ത്യ​സ്ത​നാ​യി പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ.

ത​ന്‍റെ പി​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത ഷ​ർ​ട്ട് ധ​രി​ച്ചാ​ണ് അ​ദ്ദേ​ഹം സ​ഭ​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നെ​ത്തി​യ​ത്. പി​താ​വി​ന്‍റെ രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ ഇ​ത്ത​ര​മൊ​രു രീ​തി സ്വീ​ക​രി​ച്ച​ത്.

പ്രോ ​ടെം സ്പീ​ക്ക​ർ ജി. ​സു​ധാ​ക​ര​ന്‍റെ മു​ൻ​പാ​കെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ സ​ഭ​യി​ൽ ആ​രം​ഭി​ച്ച​ത്. അ​ക്ഷ​ര​മാ​ലാ ക്ര​മ​ത്തി​ലാ​യി​രു​ന്നു എം​എ​ൽ​എ​മാ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റ​ത്. ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​ണ് സ​ഭ​യി​ലു​ണ്ടാ​വു​ക. നാ​ളെ രാ​വി​ലെ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

Related posts

Leave a Comment