പ്രാണരക്ഷാർഥം…! കേസെടുക്കുമോ? ആ​ദി​വാ​സി​യെ ആ​ക്ര​മി​ച്ച പു​ലി​യെ വെ​ട്ടി​ക്കൊ​ന്നു; സംഭവം ഇ​ന്നു രാ​വി​ലെ ആ​റ​ര​യോ​ടെ

അ​ടി​മാ​ലി: ആ​ദി​വാ​സി ക​ർ​ഷ​ക​നെ ആ​ക്ര​മി​ച്ച പു​ലി​യെ വെ​ട്ടി​ക്കൊ​ന്നു. മാ​ങ്കു​ളം വ​നം ഡി​വി​ഷ​നു കീ​ഴി​ൽ അ​ന്പ​താം മൈ​ൽ ചി​ക്ക​ണാം​കു​ടി​യി​ലാ​ണ് സം​ഭ​വം.

മാ​ങ്കു​ളം ചി​ക്ക​ണാം​കു​ടി​യി​ലെ ഗോ​പാ​ല​നെ​യാ​ണ് പു​ലി ആ​ക്ര​മി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഈ ​മേ​ഖ​ല​യി​ൽ ര​ണ്ട് ആ​ടു​ക​ളെ പു​ലി ആ​ക്ര​മി​ച്ച് കൊ​ന്നി​രു​ന്നു. തു​ട​ർ​ന്ന് പു​ലി​യെ പി​ടി കൂ​ടാ​ൻ ഗോ​പാ​ല​ന്‍റെ വീ​ടി​നു സ​മീ​പം വ​നം​വ​കു​പ്പ് കൂ​ടു സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പു​ലി വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ​ത്.

പ്രാണരക്ഷാർഥം….

ഇ​ന്നു രാ​വി​ലെ ആ​റ​ര​യോ​ടെ സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്കു പോ​കാ​നാ​യി വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ ഗോ​പാ​ല​നെ പു​ലി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ര​ക്ഷ​പ്പെടാ​നാ​യി കൈ​യി​ൽ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ പു​ലി അ​വി​ടെ ത​ന്നെ ച​ത്തു വീ​ണു.

മാ​ങ്കു​ളം ഡി​എ​ഫ്ഒ ജി.​ജ​യ​ച്ച​ന്ദ്ര​ൻ, റേ​ഞ്ച് ഓ​ഫീ​സ​ർ പ്ര​സാ​ദ് കു​മാ​ർ എ​ന്നി​വ​രു​ട നേ​തൃ​ത്വ​ത്തി​ൽ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പു​ലി​യു​ടെ ജ​ഡം പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി സം​സ്ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ആത്മരക്ഷാർഥമാണു പുലിയെ വെട്ടിയ തെന്നതിനാൽ കേസെടുക്കില്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

Related posts

Leave a Comment