ലൈം​ഗി​കാ​തി​ക്ര​മം ത​ട​യു​ന്ന​തി​നി​ടെ യു​വ​തി​യെ ട്രെ​യി​നി​ൽ​നി​ന്നു ത​ള്ളി​യി​ട്ടു കൊ​ന്നു! യു​വ​തി സ​ഞ്ച​രി​ച്ച കോ​ച്ചി​ൽ മൂ​ന്നു​പേ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് പോലീസ്‌

ഫ​ത്തേ​ബാ​ദ്: ലൈം​ഗി​കാ​തി​ക്ര​മം ത​ട​യു​ന്ന​തി​നി​ടെ ഓ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി.

ഒ​ൻ​പ​തു​കാ​ര​നാ​യ മ​ക​നു​മാ​യി റോ​ത്ത​ക്കി​ൽ​നി​ന്ന് തൊ​ഹാ​ന​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മു​പ്പ​തു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ സ​ന്ദീ​പ് (27) എ​ന്ന​യാ​ളെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ട്രെ​യി​നി​ൽ​നി​ന്ന് ചാ​ടി പ​രി​ക്കേ​റ്റ ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

തൊ​ഹാ​ന​യി​ൽ എ​ത്താ​ൻ 20 കി​ലോ​മീ​റ്റ​ർ മാ​ത്ര​മു​ള്ള​പ്പോ​ൾ ഭാ​ര്യ ഫോ​ണി​ൽ വി​ളി​ച്ചെ​ന്നും ത​ന്നെ​യും കു​ഞ്ഞി​നെ​യും കൊ​ണ്ടു​പോ​കാ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്ത​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ഭ​ർ​ത്താ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ കു​ഞ്ഞ് ക​ര​ഞ്ഞു​കൊ​ണ്ട് ട്രെ​യി​നി​ൽ​നി​ന്ന് ഇ​റ​ങ്ങി​വ​രി​ക​യാ​യി​രു​ന്നു. ചോ​ദി​ച്ച​പ്പോ​ൾ ഒ​രാ​ൾ അ​മ്മ​യെ ട്രെ​യി​നി​ൽ​നി​ന്ന് ത​ള്ളി​യി​ട്ട​താ​യി പ​റ​ഞ്ഞു.

പോ​ലീ​സും യു​വ​തി​യു​ടെ കു​ടും​ബ​വും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ​നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു.

യു​വ​തി സ​ഞ്ച​രി​ച്ച കോ​ച്ചി​ൽ മൂ​ന്നു​പേ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഫ​ത്തേ​ബാ​ദ് പോ​ലീ​സ് മേ​ധാ​വി ആ​സ്ത മോ​ദി പ​റ​ഞ്ഞു.

Related posts

Leave a Comment