കാശുള്ളവർ കേസിൽ നിന്ന് രക്ഷപെടും..!  കേസിൽ നീതിപൂർവമായ വിചാരണ നടക്കുമോയെന്ന ചോദ്യത്തിന് സുനിയുടെ മറുപടിയിങ്ങനെ…

അങ്കമാലി: കാശുള്ളവർ കേസിൽ നിന്ന് രക്ഷപെടുമെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാർ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനിൽ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

കേസിൽ നീതിപൂർവമായ വിചാരണ നടക്കുമോ എന്നാണ് സുനിലിനോട് മാധ്യമപ്രവർത്തകർ ചോദിച്ചത്. കാശുള്ളവൻ കേസിൽ നിന്നും രക്ഷപെടുമെന്നും കേസിൽ താൻ മാത്രമായത് കണ്ടില്ലേ എന്നും സുനി ചോദിച്ചു.

അതേസമയം കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട പ്രതികൾ ഒഴികെയുള്ളവരെ ഇന്ന് കോടതിയിൽ ഹാജരാക്കി. ഇവരുടെ റിമാൻഡ് നീട്ടി അങ്കമാലി മജിസ്ട്രേറ്റ് കോടതി വീണ്ടും ജയിലിലേക്ക് അയച്ചു.

Related posts