ഫോട്ടോ എടുക്കാന്‍ കെഞ്ചി മകള്‍, വഴക്കു പറഞ്ഞ് ശ്രീദേവി, വീഡിയോ വൈറലാകുന്നു

ബോളിവുഡിന്റെ സ്വപ്‌നസുന്ദരി ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ ബി ടൗണ്‍ അരങ്ങേറ്റത്തിലാണ് എല്ലാവരുടെയും കണ്ണുകള്‍. പൊതുവേദികളില്‍ സജീവമാണ് ജാന്‍വി. എന്നാല്‍ കഴിഞ്ഞദിവസം അമ്മ മകളോട് ചൂടായതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. കഴിഞ്ഞ ദിവസം ലാക്മേ ഫാഷന്‍ വീട്ടിലെത്തിയപ്പോഴും മകളും അമ്മയും ശ്രദ്ധിക്കപ്പെട്ടു. ഇരുവരും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു. പക്ഷേ മകളെ ക്യാമറയ്ക്ക് മുന്നില്‍ അധിക നേരം നിര്‍ത്താന്‍ ശ്രീദേവി തയ്യാറായില്ല.

തുടക്കം മുതല്‍ ശ്രീദേവി ഈ ഇഷ്ടകേട് കാണിക്കുകയും ചെയ്തു. ഒരുമിച്ചുള്ള ചിത്രത്തിന് ശേഷം തനിയെ പോസ് ചെയ്യാന്‍ മകളെ അനുവദിച്ചില്ല. മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച പ്രകാരം ജാന്‍വി അമ്മയോട് അനുവാദം ചോദിച്ചെങ്കിലും ശ്രീദേവി സമ്മതിച്ചില്ല. ഒടുവില്‍ കൈകാണിച്ച് അമ്മയോടൊപ്പം മകള്‍ നടന്നു പോവുകയായിരുന്നു. വീഡിയോ കാണാം.

Related posts