നി​കു​തി വെ​ട്ടി​ച്ച് ല​ക്ഷ്വ​റി സ​ർ​വീ​സ് ! ആ​ലു​വ​യി​ൽ നാ​ലു ബ​സു​ക​ൾ പി​ടി​കൂടി; പിടികൂടിയത് പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള എയര്‍ബസുകള്‍

ആ​ലു​വ: നി​കു​തി​വെ​ട്ടി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ നാ​ല് അ​ന്ത​ർ​സം​സ്ഥാ​ന ല​ക്ഷ്വ​റി ബ​സു​ക​ൾ പി​ടി​കൂ​ടി. പോ​ണ്ടി​ച്ചേ​രി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള എ​യ​ർ​ബ​സു​ക​ളാ​ണ് ഇ​ന്ന് രാ​വി​ലെ ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ആ​ലു​വ മു​ട്ട​ത്തി​ന് സ​മീ​പം ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്.

ആ​ർ​ടി​ഒ കെ.​എം.​ ഷാ​ജി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​ൻ​വി​ഐ ജോ​ർ​ജ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ ക​ള​ക്ടേ​റ്റി​ലേ​ക്ക് മാ​റ്റി.

സം​സ്ഥാ​ന നി​കു​തി അ​ട​യ്ക്കാ​തെ​യാ​യി​രു​ന്നു ഈ ​ബ​സു​ക​ൾ കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. സീ​റ്റ് ഒ​ന്നി​ന് 3000 രൂ​പ​യും ബ​ർ​ത്തി​ന് 4000 രൂ​പ​യു​മാ​ണ് ട്രൈ​മാ​സ നി​കു​തി. അ​ത്ത​ര​ത്തി​ൽ 30 സീ​റ്റും 15 ബ​ർ​ത്തു​മു​ള്ള പി​ടി​കൂ​ടി​യ ബ​സു​ക​ൾ​ക്ക് ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം നി​കു​തി അ​ട​യ്ക്ക​ണം.

പു​തി​യ നി​യ​മ​നു​സ​രി​ച്ച് നി​കു​തി വെ​ട്ടി​ച്ച് ന​ട​ത്തി​യാ​ൽ 100 ശ​ത​മാ​നം വ​രെ പി​ഴ​യും അ​ട​യ്ക്കേ​ണ്ടി​വ​രും. ഇ​ത്ത​ര​ത്തി​ൽ ബ​സ് ഒ​ന്നി​ന് മൂ​ന്നു​ല​ക്ഷം രൂ​പ പ്ര​കാ​രം 12 ല​ക്ഷ​ത്തോ​ളം രൂ​പ നി​കു​തി​യും പി​ഴ​യും ഉ​ൾ​പ്പെ​ടെ അ​ട​യ്ക്കേ​ണ്ടി​വ​രും. ഇ​ന്നു രാ​വി​ലെ ഏ​ഴു മ​ണി മു​ത​ൽ ഒ​ൻ​പ​ത് മ​ണി​വ​രെ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​ആ​ഡം​ബ​ര ബ​സു​ക​ൾ പി​ടി​കൂ​ടി​യ​ത്.

അ​തേ​സ​മ​യം നി​കു​തി വെ​ട്ടി​പ്പി​ന് പി​ടി​കൂ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​തി​ൽ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ അ​ത്തി​ബെ​ല്ലി ചെ​ക്ക് പോ​സ്റ്റി​ലും ഇ​ന്ന് രാ​വി​ലെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ തൃ​ശൂ​ർ പ​ട്ടി​ക്കാ​ടി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​സ്ഥാ​ന നി​കു​തി അ​ട​യ്ക്കാ​തെ ഇ​ത്ര​യും ക​ട​ന്നു​പോ​യ ല​ക്ഷ്വ​റി ബ​സാ​ണ് ആ​ർ​ടി​ഒ വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്.

Related posts