ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചു…പൂനം പാണ്ഡെ ആശുപത്രിയില്‍ ! ഭര്‍ത്താവ് അറസ്റ്റില്‍

ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റ നടി പൂനം പാണ്ഡെ ആശുപത്രിയില്‍. സംഭവത്തില്‍ നടിയുടെ ഭര്‍ത്താവ് സാം ബോംബെയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

നടിയുടെ പരാതിയില്‍ ഇന്നലെയാണ് പോലീസ് സാമിനെ അറസ്റ്റു ചെയ്തത്.പൂനം പാണ്ഡേയ്ക്ക് തലയ്ക്കും കണ്ണിനും മുഖത്തും പരിക്കേറ്റിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇതാദ്യമായല്ല ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന പരാതി പൂനം പാണ്ഡേ നല്‍കുന്നത്. നേരത്തേയും സാം ബോംബെയ്‌ക്കെതിരെ പൂനം പാണ്ഡേ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് തന്നെ ആക്രമിക്കുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് സാമിനെതിരെ പൂനം പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഗോവയില്‍ വെച്ച് സാമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

മൃഗത്തെ പോലെയാണ് സാം തന്നെ മര്‍ദിക്കുന്നതെന്നും അങ്ങനെയൊരാള്‍ക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുമ്പ് ഒരു അഭിമുഖത്തില്‍ പൂനം പാണ്ഡേ വ്യക്തമാക്കിയത്.

സാം ബോംബെയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുമെന്നും പൂനം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പത്തിനാണ് പൂനം പാണ്ഡേയും സംവിധായകനും നിര്‍മാതാവും എഡിറ്ററുമായ സാം ബോംബേയും തമ്മിലുള്ള വിവാഹം നടക്കുന്നത്.

വിവാഹം കഴിഞ്ഞ് ഏതാനും നാളുകള്‍ക്കകം ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കുന്നതായി പൂനം പരാതി നല്‍കിയിരുന്നു. മൂന്ന് വര്‍ഷത്തോളം പ്രണയിച്ചതിന് ശേഷമാണ് പൂനവും സാം ബോംബെയും വിവാഹിതരായത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

Related posts

Leave a Comment