പു​ഷ്പ​യോ​ടു​ള്ള നി​ങ്ങ​ളു​ടെ എ​ല്ലാ സ്നേ​ഹ​ത്തി​നും ന​ന്ദി.. കൂ​ടു​ത​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​ൻ ഞ​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്നു; ആരാധകരോട് നന്ദിയറിയിച്ച്  രശ്മിക


അ​ല്ലു അ​ര്‍​ജു​ന്‍ നാ​യ​ക​നാ​യ പു​ഷ്പ എ​ന്ന ചി​ത്ര​ത്തി​ന് ഭാ​ഷാ​വ്യ​ത്യാ​സ​മി​ല്ലാ​തെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി തി​ള​ങ്ങി​യ ര​ശ്മി​ക മ​ന്ദാ​ന​യെ​യും പ്രേ​ക്ഷ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​താ ത​ന്‍റെ സി​നി​മ​യ്ക്ക് കി​ട്ടി​യ ല​ഭി​ച്ച എ​ല്ലാ പി​ന്തു​ണ​യ്ക്കും സ്നേ​ഹ​ത്തി​നും ര​ശ്മി​ക ആ​രാ​ധ​ക​രോ​ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ്. ട്വി​റ്റ​ര്‍, ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് താ​രം ന​ന്ദി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

പു​ഷ്പ​യോ​ടു​ള്ള നി​ങ്ങ​ളു​ടെ എ​ല്ലാ സ്നേ​ഹ​ത്തി​നും ന​ന്ദി.. കൂ​ടു​ത​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​ൻ ഞ​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്നു. ഞ​ങ്ങ​ൾ നി​ങ്ങ​ള്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കു​ന്നു. പു​ഷ്പ 2 മി​ക​ച്ച​തും വ​ലു​തു​മാ​യി​രി​ക്കു​മെ​ന്ന് ഞ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ചി​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് ര​ശ്മി​ക​യു​ടെ പോ​സ്റ്റ്.

പു​ഷ്പ: ദി ​റൈ​സ് – ഭാ​ഗം 1 എ​ന്ന പേ​രി​ൽ ആ​ദ്യ​ഭാ​ഗം നി​രൂ​പ​ക പ്ര​ശം​സ​യും വാ​ണി​ജ്യ വി​ജ​യ​വും നേ​ടി​യി​രു​ന്നു. പു​ഷ്പ 2: ദ ​റൂ​ൾ​സ് എ​ന്ന ര​ണ്ടാം ഭാ​ഗം ഈ ​വ​ർ​ഷം ത​ന്നെ റി​ലീ​സ് ചെ​യ്യും. ചു​വ​ന്ന ച​ന്ദ​ന ക​ള്ള​ക്ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ഈ ​ചി​ത്ര​ത്തി​ൽ അ​ല്ലു അ​ർ​ജു​നാ​ണ് പു​ഷ്പ രാ​ജ് എ​ന്ന ടൈ​റ്റി​ൽ റോ​ളി​ൽ എ​ത്തു​ന്ന​ത്.

പു​ഷ്പ​യ്ക്ക് ശേ​ഷം ര​ശ്മി​ക​യും സി​നി​മ​യി​ല്‍ തി​ര​ക്കി​ല്‍ ത​ന്നെ​യാ​ണ്. മി​ഷ​ൻ മ​ജ്നു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ര​ശ്മി​ക. സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യ്‌​ക്കൊ​പ്പ​മാ​ണ് ര​ശ്മി​ക അ​ഭി​ന​യി​ക്കു​ന്ന​ത്.

ശ​ന്ത​നു ബാ​ഗ്‌​ചി സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​യു​ടെ ര​ഹ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഒ​രു റോ ​ഏ​ജ​ന്‍റി​ന്‍റെ യാ​ത്ര​യെ​യാ​ണ് വി​വ​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ, അ​മി​താ​ഭ് ബ​ച്ച​ൻ, നീ​ന ഗു​പ്ത, പ​വ​യി​ൽ ഗു​ലാ​ത്തി എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച വി​കാ​സ് ബ​ഹ​ലി​ന്‍റെ ഗു​ഡ്‌​ബൈ എ​ന്ന ചി​ത്ര​വും ര​ശ്മി​ക​യ്ക്കു​ണ്ട്. ഒ​രു അ​ച്ഛ​ന്‍റെ​യും മ​ക​ളു​ടെ​യും ക​ഥ​യാ​ണ് ഈ ​ചി​ത്ര​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

 

Related posts

Leave a Comment