വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം തട്ടിൻപുറത്ത് കണ്ടെത്തിയ സംഭവം; അമ്മയും മകനും  ചേർന്ന് കൊലനടത്തിയത് സ്വർണത്തിനു വേണ്ടി; ആസൂത്രിത കൊലപാതക കഥകേട്ട് ഞെട്ടി  നാട്ടുകാർ

വി​ഴി​ഞ്ഞം: വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ത​ട്ടി​ൻ​പു​റ​ത്ത് സൂ​ക്ഷി​ച്ച സം​ഭ​വം ആ​സൂ​ത്രി​ത​മെ​ന്ന് പോ​ലീ​സ്. കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടെ വീ​ട്ട​മ്മ​യെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

മു​ല്ലൂ​ർ ശാ​ന്താ​സ​ദ​ന​ത്തി​ൽ ശാ​ന്ത​കു​മാ​രി (75) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് സ​മീ​പ​ത്തെ വീ​ടി​ന്‍റെ ത​ട്ടി​ൻ​പു​റ​ത്ത് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​ന്ത​കു​മാ​രി​യു​ടെ അ​യ​ൽ​പ​ക്ക​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്നു റ​ഫീ​ക്കാ ബീ​വി(50), മ​ക​ൻ ഷ​ഫീ​ഖ്(23), സു​ഹൃ​ത്ത് അ​ൽ അ​മീ​ൻ(26) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് വീ​ടി​ന്‍റെ ത​ട്ട് പൊ​ളി​ച്ച് പോ​ലീ​സ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നും പ​ത്തി​നു​മി​ട​യ്ക്കാ​ണ് ശാ​ന്ത​കു​മാ​രി കൊ​ല​ചെ​യ്യ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​ങ്ങ​ൾ താ​മ​സം മാ​റു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് പ്ര​തി​ക​ൾ ശാ​ന്ത​കു​മാ​രി​യെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു പ​വ​നോ‍​ളം ആ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കാ​ൻ വേ​ണ്ടി ശാ​ന്ത​കു​മാ​രി​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ‍​ണ് പോ​ലീ​സ് നി​ഗ​മ​നം.

പി​ന്നീ​ട് മൃ​ത​ദേ​ഹം ത​ട്ടി​ൻ​പു​റ​ത്ത് ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ട്ടാ​ന്പി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

കൊ​ല​പാ​ത​കം ന​ട​ന്ന വീ​ടി​ന്‍റെ സ​മീ​പ​ത്ത് പി​എ​സ്‌​സി കോ​ച്ചിം​ഗി​നെ​ത്തി​യ വി​ദ്യാ​ർ​ഥി​യാ​ണ് വീ​ടി​ന്‍റെ വാ​തി​ലി​ൽ താ​ക്കോ​ൽ ഇ​രി​ക്കു​ന്ന​ത് ക​ണ്ട് സം​ശ​യം പി​ര​ശോ​ധി​ച്ച​പ്പോ​ൾ ര​ക്ത​ത്തു​ള്ളി​ക​ൾ ക​ണ്ടു. ഇ​തോ​ടെ സ​മീ​പ​വാ​സി​ക​ളെ വി​ളി​ച്ചു വ​രു​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ശാ​ന്ത​കു​മാ​രി​യു​ടെ ഭ​ർ​ത്താ​വ് നാ​ഗ​പ്പ​ൻ 35 വ​ർ​ഷം മു​ന്പ് മ​രി​ച്ചു​പോ​യി. സ​ന​ൽ​കു​മാ​ർ, ശി​വ​ക​ല എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Related posts

Leave a Comment