പു​ഷ്പാം​ഗ​ദ​ന്‍റെ ഒ​ന്നാം സ്വ​യം​വ​രം പ്രദർശനത്തിനെത്തുന്നു

ഉ​ണ്ണിരാ​ജ, സി.​എം. ജോ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സു​രേ​ന്ദ്ര​ൻ പ​യ്യാ​ന​ക്ക​ൽ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ‘പു​ഷ്പാം​ഗ​ദ​ന്‍റെ ഒ​ന്നാം സ്വ​യം​വ​രം’ ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

ചീ​ങ്ക​ല്ലേ​ൽ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ജോ​സ് കൂ​ട്ട​ക്ക​ര നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഗി​നീ​ഷ് ഗോ​വി​ന്ദ്, ര​മേ​ഷ് കാ​പ്പാ​ട്, റോ​യ് പു​ന​ലൂ​ർ, സു​രേ​ഷ് മ​ഞ്ഞ​പ്പാ​ലം, ഷി​ജി​ത്ത് മ​ണ​വാ​ള​ൻ, ജ​ല​ജാ റാ​ണി, നി​ധി​ഷ, നി​മി​ഷ ബി​ജോ, കൃ​ഷ്ണ​പ്രി​യ, വി​ലു ജ​നാ​ർ​ദ്ദ​ന​ൻ, പ്യാ​രി​ജാ​ൻ​കൃ​ഷ്ണ ബാ​ലു​ശേ​രി, ഷെ​റി​ൻ തോ​മ​സ്, റീ​ന തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

വ​യ​നാ​ട്ടി​ലെ കാ​പ്പി ക​ർ​ഷ​ക​നും ഫ്ലോ​ർ​മി​ൽ ഉ​ട​മ​സ്ഥ​നു​മാ​യ 40 ക​ഴി​ഞ്ഞ പു​ഷ്പാം​ഗ​ദ​ന്‍റെ ഏ​റേ നാ​ള​ത്തെ വി​വാ​ഹാ​ലോ​ച​ന​ക​ൾ​ക്കു ശേ​ഷം ഒ​ടു​വി​ൽ സു​ന്ദ​രി​യാ​യ ഒ​രു പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്നു. വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ക​ല്യാ​ണ​ത്തി​ന്‍റെ ത​ലേ​ന്ന് പു​ഷ്പാം​ഗ​ദ​ന്‍റെ മൂ​ന്ന് അ​മ്മാ​വ​ന്മാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും മ​റ്റു ബ​ന്ധു​ക്ക​ളും എ​ത്തു​ന്ന​തോ​ടെ സം​ജാ​ത​മാ​കു​ന്ന സം​ഭ​വ​ബ​ഹു​ല​മാ​യ ന​ർ​മ ​മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് ഈ ​ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്.
കോ​മ​ഡി റൊ​മാ​ന്‍റി​ക് ജോ​ണ​റി​ൽ വ​യ​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൂ​ർ​ണ​മാ​യും ചി​ത്രീ​ക​രി​ച്ച ഈ ​സി​നി​മ​യി​ൽ ഉ​ണ്ണി​രാ​ജ എ​ന്ന ന​ട​ൻ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള​ത്.

ഛായാ​ഗ്ര​ഹ​ണ​വും എ​ഡി​റ്റിം​ഗും അ​ഷ​റ​ഫ് പാ​ലാ​ഴി നി​ർ​വ​ഹി​ക്കു​ന്നു. ഗി​രീ​ഷ് ആ​മ്പ്ര, അ​ഡ്വ. ശ്രീ​ര​ഞ്ജി​നി എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ശ്രീ​ജി​ത്ത് റാം ​സം​ഗീ​തം പ​ക​ർ​ന്നു. പ്രൊ​ഡ​ക്‌ഷ​ൻ ക​ൺ​ട്രോ​ള​ർ-​രൂ​പേ​ഷ് വെ​ങ്ങ​ളം, ക​ല-​വി​ന​യ​ൻ വ​ള്ളി​ക്കു​ന്ന്, മേ​ക്ക​പ്പ്-പ്യാ​രി ജാ​ൻ പാ​രി​സ് മേ​ക്ക് ഓ​വ​ർ, വ​സ്ത്രാ​ല​ങ്കാ​രം-രാ​ജ​ൻ ത​ടാ​യി​ൽ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-ഹാ​ഷിം സ​ക്കീ​ർ നീ​ലാ​ട​ൻ, രാ​ഹു​ൽ ആ​ർടിപി, പ​ശ്ചാ​ത്ത​ല സം​ഗീ​തം-ശ്രീ​ജി​ത്ത് റാം, ​പ്രൊ​ഡ​ക്‌ഷ​ൻ മാ​നേ​ജ​ർ-രാ​ജീ​വ് ചേ​മ​ഞ്ചേ​രി, വി​ഷ്ണു ഒ.കെ, സ്റ്റു​ഡി​യോ-മ​ല​യി​ൽ ഫി​ലിം സ്റ്റു​ഡി​യോ എ​റ​ണാ​കു​ളം, സ്റ്റി​ൽ​സ്-കൃ​ഷ്ണ​ദാ​സ് വ​ള​യ​നാ​ട്, ഡി​സൈ​ൻ-ഷാ​ജി പാ​ലോ​ളി, സു​ജി​ബാ​ൽ, വി​ത​ര​ണം-മൂ​വി മാ​ർ​ക്ക്‌ റി​ലീ​സ്. പി ​ആ​ർ​ഒ-എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment