.തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കോടതിവിധിയില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. യുഡിഎഫ് കണ്‍വീനറുടെ ചുമതല യുഡിഎഫ് യോഗം വിളിച്ചുചേര്‍ക്കല്‍ മാത്രമാണ്.
അദ്ദേഹം അത് ചെയ്താല്‍ മതിയെന്നും പാര്‍ട്ടി പ്രസിഡന്റാണ് നിലപാട് പറയുന്നതെന്നും മുരളീധരന് വ്യക്തമാക്കി. അടൂര്‍ പ്രകാശിന്റെ പ്രതികരണം എതിരാളികള്‍ക്ക് വടിയായി. എന്നാല്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല.
സവര്‍ക്കറുടെ പേരിലുള്ള അവാര്‍ഡ് ശശി തരൂര്‍ വാങ്ങരുത്. അദ്ദേഹം വാങ്ങില്ലെന്നാണു കരുതുന്നത്. അത്തരത്തിലുള്ള അവാര്‍ഡ് ഒരു കോണ്‍ഗ്രസുകാരനും വാങ്ങരുത്. കോണ്‍ഗ്രസിന് അപമാനമാണ്. സുരേഷ് ഗോപി ശാസ്തമംഗലത്തെ വീട്ടില്‍ വോട്ട് ചേര്‍ത്തത് ജനാധിപത്യമര്യാദയല്ല.
ലോക്സഭ തെരഞ്ഞെുപ്പുവേളയില് തൃശുരില്‍ അദ്ദേഹം വോട്ട് ചേര്‍ത്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലത്തും വോട്ട് ചേര്‍ത്തു. ഇത് ജനാധിപത്യ മര്യാദയുടെ ലംഘനമാണെന്നും കെ. മുരളീധരന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
