പുതുവെള്ളത്തിൽ നാടൻ മീനുകളുടെ ചാകര; ട്രോളിംഗ് നിരോധനം വന്നതോടെ നാടൻ മീനുകൾക്ക് ആവശ്യക്കാരും കൂടി; നാട്ടിൻപുറത്ത് മീൻപിടിത്തക്കാരുടെ എണ്ണവും കൂടി

ചി​ങ്ങ​വ​നം: ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ നാ​ട​ൻ മീ​നു​ക​ൾ​ക്ക് പ്രി​യ​മേ​റി. കാ​ല​വ​ർ​ഷം ക​നി​ഞ്ഞ​തോ​ടെ ആ​റ്റി​ലും തോ​ട്ടി​ലും കു​തി​ച്ചെ​ത്തി​യ പു​തു​വെ​ള​ള​ത്തി​ൽ വ​ല വീ​ശി​യും കൂടി​ട്ടും ചൂ​ണ്ട​യി​ട്ടും നാ​ട്ടു​കാ​ർ പി​ടി​ക്കു​ന്ന മീ​നു​ക​ൾ​ക്ക് ഇ​പ്പോ​ൾ ക​യ്യും ക​ണ​ക്കു​മി​ല്ല. മീ​ൻ വി​ൽ​പ്പ​ന​ക്കാ​രി​ൽ നി​ന്നും ക​ട​ൽ​മീ​നു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യ​തോ​ടെ പ്ര​ധാ​ന ക​ട​വു​ക​ളി​ലെ​ല്ലാം നാ​ട​ൻ മീ​നു​ക​ളു​ടെ വി​ൽ​പ​ന സ​ജീ​വ​മാ​ണ്.

കു​റ​ഞ്ഞ വി​ല​യി​ൽ കൈ ​നി​റ​യെ പി​ട​ക്കു​ന്ന മീ​ൻ കി​ട്ടു​മെ​ന്നു​ള്ള​ത് നാ​ട്ടു​കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​വു​മാ​ണ്. വ​രാ​ൽ, കാ​രി, ക​ല്ല​ട, വ​യ​ന്പ്, പു​ല്ല​ൻ, വാ​ള തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ പ​തി​വി​ന് വി​പ​രീ​ത​മാ​യാ​ണ് ഇ​ക്കു​റി ല​ഭി​ക്കു​ന്ന​ത്. പ​ള്ളം, പ​ന​ച്ചി​ക്കാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ പ്ര​ധാ​ന ക​ട​വു​ക​ളി​ലെ​ല്ലാം മീ​ൻ പി​ടു​ത്ത​ക്കാ​ർ കെ​ണി​യൊ​രു​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ്. നെ​റ്റി​ൽ കൂ​ടി ല​ഭി​ക്കു​ന്ന ആ​ധു​നീ​ക മീ​ൻ​പി​ടു​ത്തം വ​ശ​മാ​ക്കി​യി​ട്ടു​ള്ള​വ​ർ​ക്ക് ആ​യി​രം രൂ​പ വ​രെ​യാ​ണ് ദി​വ​സേ​ന ല​ഭി​ക്കു​ന്ന​ത്.

വി​വി​ധ മോ​ഡ​ലു​ക​ളി​ൽ തീ​ർ​ത്ത കൂ​ടും, അ​ഞ്ച് മീ​നു​ക​ളെ വ​രെ ഒ​റ്റ​യ​ടി​ക്ക് കു​രു​ക്കു​ന്ന ചൂ​ണ്ട​യും ഇ​പ്പോ​ൾ പ്ര​ചാ​ര​ത്തി​ലു​ണ്ട്. ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​ത്ത് നാ​ട​ൻ മീ​നു​ക​ൾ സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​ക​യു​മാ​ണ്.

Related posts