ആവേശത്തിൽ പുതുപ്പള്ളി; ആ​ദ്യ മ​ണി​ക്കൂ​റി​ല്‍ 14.78 ശ​ത​മാ​നം പോ​ളിം​ഗ്

കോ​ട്ട​യം:​പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. രാ​വി​ലെ ഏ​ഴി​നു പോ​ളിം​ഗ് ആ​രം​ഭി​ച്ച​തു മു​ത​ല്‍ മി​ക്ക പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട​നി​ര​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ആ​ദ്യ മൂന്നുമ​ണി​ക്കൂ​റി​ല്‍ 14.78 ശ​ത​മാ​നം ആ​ണ് പോ​ളിം​ഗ് ശ​ത​മാ​നം.

മ​ണ്ഡ​ല​ത്തി​ലെ 182 ബൂ​ത്തു​ക​ളി​ലാ​യി ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാ​ര്‍ നി​മി​ത്തം ചി​ല ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത് വൈ​കി​യാ​ണ്. 10-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് വൈ​കി.​അ​യ​ര്‍​ക്കു​ന്നം ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് വൈ​കി​യ​ത്.

ഇ​തി​നി​ടെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി.​തോ​മ​സ് വോ​ട്ട് ചെ​യ്യാ​ന്‍ മ​ണ​ര്‍​കാ​ട് ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ലെ 72-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ എ​ത്തി. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ പു​തു​പ്പ​ള്ളി ജോ​ര്‍​ജി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ 126-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ രാ​വി​ലെ ഒ​ന്‍​പ​തി​നു വോ​ട്ട് ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ലി​ജി​ന്‍ ലാ​ല്‍ ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലെ കു​റി​ച്ചി​ത്താ​നം സ്വ​ദേ​ശി​യാ​യ​തി​നാ​ല്‍ പു​തു​പ്പ​ള്ളി​യി​ല്‍ വോ​ട്ടി​ല്ല.

90,281 സ്ത്രീ​ക​ളും 86,132 പു​രു​ഷ​ന്മാ​രും നാ​ലു ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ളും അ​ട​ക്കം 1,76,417 വോ​ട്ട​ര്‍​മാ​രാ​ണ് പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. 957 പു​തി​യ വോ​ട്ട​ര്‍​മാ​രു​ണ്ട്.

Related posts

Leave a Comment