ഓട്ടോറിക്ഷയിൽ സഞ്ചരിച്ച യുവതിയെ കടത്തിക്കൊണ്ട് പോയി കൂട്ടബലാത്സംഗം; ഡ്രൈവറും സുഹൃത്തുക്കളും പോലീസ് പിടിയിൽ

യു​വ​തി​യെ കൂ​ട്ടൂ​ബ​ലാ​ത്സം​ഗം ചെ​യ്ത ര​ണ്ട്പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. ഫ​രീ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം. പ്ര​തി​ക​ളാ​യ വി​ഷ്ണു, സ​രോ​ജ് എ​ന്നി​വ​രെ ഹ​രി​യാ​ന പോ​ലീ​സ് അ​റ​സ്‍​റ്റ് ചെ​യ്തു. 

ഇ​തി​ൽ വി​ഷ്ണു ആ​ഗ്ര നി​വാ​സി​യാ​ണ്. ഇ​പ്പോ​ൾ ഫ​രീ​ദാ​ബാ​ദി​ലെ സ​ഞ്ജ​യ് എ​ൻ​ക്ലേ​വി​ലാ​ണ് താ​മ​സം.  സ​നോ​ജ് പാ​ർ​വ​തി​യ കോ​ള​നി​യി​ലാ​ണ് താ​മ​സ​മെ​ന്നും  പോ​ലീ​സ് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. രാ​ത്രി എ​ട്ട് മ​ണി​യോ​ടെ ന​ട​ക്കാ​ൻ യു​വ​തി സെ​ക്ട​ർ 12ലെ ​ടൗ​ൺ പാ​ർ​ക്കി​ൽ എ​ത്തി​യ​താ​യി​രു​ന്നു. ടൗ​ൺ പാ​ർ​ക്കി​ൽ നി​ന്ന് 9.45 ഓ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ  അ​വ​ർ വീ​ട്ടി​ലേ​ക്ക് പോ​യി.

യു​വ​തി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റു​മ്പോ​ൾ മ​റ്റ് യാ​ത്ര​ക്കാ​രൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഏ​ക​ദേ​ശം 100 മീ​റ്റ​റോ​ളം പി​ന്നി​ട്ട​ശേ​ഷം ഓ​ട്ടോ​ഡ്രൈ​വ​ർ ര​ണ്ടു​പേ​രെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ക​നാ​ൽ മു​റി​ച്ചു​ക​ട​ക്കു​ന്ന ഭാ​ഗ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ കൊ​ണ്ടു​പോ​യി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു.

ഒ​രു വി​ധ​ത്തി​ൽ അ​ക്ര​മി​ക​ളു​ടെ പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വ​തി പോ​ലീ​സി​നെ​യും വീ​ട്ടു​കാ​രെ​യും വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. പ്ര​തി​ക​ൾ​ക്കെ​തി​രെ ഐ​പി​സി​യി​ലെ പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു.

പ​രാ​തി​യു​ടെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും ര​ഹ​സ്യ സ്രോ​ത​സ്സു​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് പോ​ലീ​സ് ര​ണ്ട് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാം പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

 

Related posts

Leave a Comment