ഡീ​സ​ലി​ന് സ​ബ്‌​സി​ഡി വ​ര്‍​ധി​പ്പി​ക്ക​ണം മി​നി​മം യാ​ത്രാ നി​ര​ക്ക് 15 രൂ​പ​യാ​ക്ക​ണം: സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ള്‍ സ​മ​ര​ത്തി​ലേ​ക്ക്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ള്‍ സ​മ​ര​ത്തി​ലേ​ക്ക്. ഡീ​സ​ലി​ന് സ​ബ്‌​സി​ഡി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും മി​നി​മം യാ​ത്രാ നി​ര​ക്ക് 15 രൂ​പ​യാ​ക്ക​ണ​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. മ​റ്റ​ന്നാ​ള്‍ ചേ​രു​ന്ന സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ല്‍ സ​മ​ര പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.

പ്രി​യ​ദ​ര്‍​ശി​നി സ​ര്‍​വീ​സു​ക​ള്‍ മൂ​ലം സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ള്‍​ക്കു​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ര്‍​ട്ടി​ലെ ശി​പാ​ര്‍​ശ​ക​ള്‍ അ​പ​ര്യാ​പ്ത​മെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ വാ​ദം.

പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത് മൂ​ലം സ്വ​കാ​ര്യ മേ​ഖ​ല​യ്ക്കു​ണ്ടാ​യ ന​ഷ്ടം നി​ക​ത്താ​ന്‍ റൂ​ട്ടും സ​മ​യ​വും പു​തു​ക്ക​ണ​മെ​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ശി​പാ​ര്‍​ശ​ക​ളാ​ണ് വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്.

Related posts

Leave a Comment