വി​വാ​ഹി​ത​നും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണെ​ന്ന കാ​ര്യം മ​റ​ച്ചു​വ​ച്ചു വി​വാ​ഹാ​ഭ്യ​ർ​ഥ​ന: യു​വ​തി​യി​ൽ നി​ന്ന് പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു; യു​വാ​വ് അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: വി​വാ​ഹി​ത​നും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണെ​ന്ന കാ​ര്യം മ​റ​ച്ചു​വ​ച്ച് യു​വ​തി​യി​ൽ നി​ന്ന് പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ ബി​നു (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡേ​വി​സ് എ​ന്ന പേ​രി​ലാ​ണ് ഇ​യാ​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ മാ​ള പൊ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​ള പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ശാ​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ചെ​ങ്ങ​ന്നൂ​രി​ൽ വെ​ച്ചാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

തു​ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മാ​ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​ഞ്ജി​ത്ത്, രാം ​ഗോ​പാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment