കേ​ര​ള പോ​ലീ​സി​ന്‍റെ “​തൊ​ണ്ടി’​യും ഇ​നി ന്യൂ​ജ​ൻ; തി​രി​ച്ച​റി​യാ​ൻ ക്യൂ​ആ​ർ കോ​ഡ്; ആദ്യപരീക്ഷണം പത്തനംതിട്ട ജില്ലയിൽ

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ലും ഹൈ​ടെ​ക്ക് ആ​ക്കി കേ​ര​ള പോ​ലീ​സ്. കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ​പ്പെ​ട്ട തൊ​ണ്ടി സാ​ധ​ന​ങ്ങ​ളി​ൽ ക്യൂ​ആ​ർ കോ​ഡ് പ​തി​പ്പി​ച്ചാ​ണു പോ​ലീ​സി​ന്‍റെ പു​തി​യ പ​രീ​ക്ഷ​ണം. ഇ​ത്ത​ര​ത്തി​ൽ തൊ​ണ്ടി മു​റി​ക​ൾ സ്മാ​ർ​ട്ട് ആ​ക്കി​യ ആ​ദ്യ ജി​ല്ല​യാ​യി പ​ത്ത​നം​തി​ട്ട മാ​റി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വാ​ണ് ഈ ​ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​ത്. ജി​ല്ലാ സൈ​ബ​ർ സെ​ല്ലി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കാ​നു​മാ​യി. ഈ ​സം​വി​ധാ​നം സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ന​ട​പ്പി​ലാ​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

തൊ​ണ്ടി​ക​ൾ സ്മാ​ർ​ട് ആ​ക്കു​ന്ന​തി​ന്, ആ​ദ്യം തൊ​ണ്ടി​മു​ത​ലു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു ക​ന്പ്യൂ​ട്ട​റി​ൽ രേ​ഖ​പ്പെ​ടു​ത്തും. തു​ട​ർ​ന്ന് കേ​ര​ള പോ​ലീ​സി​ന്‍റെ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​മാ​യ ക്രൈം ​ഡ്രൈ​വു​മാ​യി ബ​ന്ധി​പ്പി​ക്കും. ഇ​തി​നു​ശേ​ഷം ഈ ​കേ​സി​ന്‍റെ അ​നു​ബ​ന്ധ​വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു സൃ​ഷ്ടി​ച്ചെ​ടു​ത്ത ക്യൂ​ആ​ർ കോ​ഡ് എ​ല്ലാ തൊ​ണ്ടി മു​ത​ലു​ക​ളി​ലും പ​തി​പ്പി​ക്കു​ക​യു​മാ​ണു ചെ​യ്യു​ന്ന​ത്.

പ​ത്ത​നം​തി​ട്ട തൊ​ണ്ടി​മു​റി​യി​ലു​ള്ള എ​ല്ലാ വ​സ്തു​ക​ളി​ലും ക്യൂ​ആ​ർ കോ​ഡ് പ​തി​പ്പി​ച്ചു​ക​ഴി​ഞ്ഞു. ഇ​തോ​ടെ മൊ​ബൈ​ൽ​ഫോ​ണി​ലെ ഏ​തെ​ങ്കി​ലും ക്യൂ ​ആ​ർ​കോ​ഡ് സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ചു തൊ​ണ്ടി​മു​ത​ലി​ലെ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ അ​തി​നെ സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും അ​റി​യാ​ൻ സാ​ധിക്കുമെന്നു കേരള പോലീസിന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Related posts