ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം! സി​പി​എം നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് യു​ഡി​എ​ഫ്

മു​ക്കം: കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു മു​ക്ക​ത്ത് ക്വാ​റ​​ന്‍റൈ​ൻ ലം​ഘി​ച്ച് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട സി​പി​എം നേ​താ​ക്ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് യു​ഡി​എ​ഫ് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ മു​ക്ക​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക്വാ​റ​ന്‍റൈൻ നി​യ​മം ലം​ഘി​ച്ച് റോ​ഡി​ലി​റ​ങ്ങി​യാ​ണ് സിപി​എം ഏ​രി​യ ക​മ്മ​ിറ്റി അം​ഗ​മാ​യ ജോ​ണി എ​ട​ശേ​രി കൊ​ല​വി​ളി ന​ട​ത്തി​യ​ത്. കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ദ്രു​ത​ക​ർ​മ​സേ​ന വ​ള​ണ്ടി​യ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന വൈ.​പി അ​ഷ്റ​ഫി​നെ ഫോ​ണി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് മ​ർ​ദ്ദി​ച്ചെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ പ​ള്ളി പ​രി​സ​രം ക്ലീ​നി​ംഗ് ന​ട​ത്തു​ന്ന​തി​നാ​യാ​ണ് വി​ളി​ച്ചു​വ​രു​ത്തി​യ​ത​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ ക്വാ​റ​​ന്‍റൈ​നി​ൽ ഇ​രി​ക്കേ​ണ്ട വ്യ​ക്തി ക്ലീ​നി​ംഗിൽ പ​ങ്കെ​ടു​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് സി​പി​എം നേ​താ​വ് സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു ആ​ർആ​ർടി ​കാ​ർ​ഡ് വ​ലി​ച്ചു എ​ടു​ക്കു​ക​യും ചെ​യ്തു.

കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ജോ​ണി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ജോ​ണി​യു​ടെ സാ​നി​ധ്യ​ത്തി​ൽ ക്ലീ​നിം​ഗി​ൽ ഏ​ർ​പ്പെ​ട്ട മു​ഴു​വ​ൻ സി​പി​എം നേ​താ​ക്ക​ളും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മ​ജീ​ദ് പു​തു​ക്കു​ടി, ക​രിം പ​ഴ​ങ്ക​ൽ, കെ ​ടി മ​ൻ​സൂ​ർ, എ​ൻ.​കെ. അ​ഷ്റ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment