ബൈക്കോടിച്ചതുമായുളള  തർക്കം തീർക്കാനും ക്വട്ടേഷൻ; കറുകച്ചാലിൽ ആക്രമണം നടത്തിയ  ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്

ക​റു​ക​ച്ചാ​ൽ: ബൈ​ക്കോ​ടി​ച്ച​ത് സം​ബ​ന്ധി​ച്ച ത​ർ​ക്കം വ​ഴ​ക്കി​ലെ​ത്തി. പ​ക​രം വീ​ട്ടാ​ൻ ക്വ​ട്ടേ​ഷ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​ശേ​ഷം ഓ​ടി ര​ക്ഷ​പെ​ട്ട യു​വാ​ക്ക​ളെ ക​ഞ്ചാ​വു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ആ​ല​പ്പു​ഴ കാ​ക്കി​രി​യി​ൽ ജോ​സ​ഫ് (23), ആ​ല​പ്പു​ഴ പു​ന്ന​പ്ര പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ശ്രീ​ജീ​ത്ത് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രോ​ട​പ്പു​മു​ണ്ടാ​യി​രു​ന്ന മ​നു, ജോ​മോ​ൻ ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ ആ​ല​പ്പു​ഴ​യി​ലെ ക്വ​ട്ടേ​ഷ​ൻ സം​ഘ​മാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് മാ​മു​ണ്ട ചേ​റ്റു​ത​ട​ത്താ​യി​രു​ന്നു സം​ഭ​വം.

പു​ല​ർ​ച്ചെ കാ​റി​ലെ​ത്തി​യ സം​ഘം മു​തി​ഞ്ഞാ​റ​ക്കു​ളം ബാ​ബു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ക​ന്പി​വ​ടി​ക​ളു​മാ​യി എ​ത്തി​യ ഇ​വ​ർ വീ​ട്ടി​ൽ ക​യ​റി ബാ​ബു​വി​ന്‍റെ ഭാ​ര്യ സു​ജാ​ത (52) ,മ​ക​ൻ സു​ധീ​പ് (32) എ​ന്നി​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി​യ​പ്പോ​ൾ പ്ര​തി​ക​ൾ കാ​ർ ഉ​പേ​ക്ഷി​ച്ച ശേ​ഷം ഓ​ടി ര​ക്ഷ​പ്പെട്ടു.

തു​ട​ർ​ന്ന് ക​റു​ക​ച്ചാ​ൽ എ​ൻ​എ​സ്എ​സ് ജം​ഗ്ഷ​നി​ലെ​ത്തി​യ ജോ​സ​ഫും, ശ്രീ​ജി​ത്തും കൈ​വ​ശ​വു​ണ്ടാ​യി​രു​ന്ന ക​ഞ്ചാ​വ് പൊ​തി​ക​ൾ വി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​ർ ക​റു​ക​ച്ചാ​ൽ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രി​ൽ നി​ന്നും അ​ഞ്ചു​പൊ​തി ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

120 രൂ​പ​യ്ക്ക് ഒ​രു പൊ​തി ക​ഞ്ചാ​വ് വി​റ്റ​താ​യും പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു. ബാ​ബു​വി​ന്‍റെ മ​ക​ൻ സു​ധീ​പും അ​യ​ൽ​വാ​സി​യാ​യ മ​നു എ​ന്ന​യാ​ളു​മാ​യി ബൈ​ക്കോ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. മ​നു​വാ​ണ് ത​ന്‍റെ ബ​ന്ധു ഉ​ൾ​പ്പെ​ട്ട ആ​ല​പ്പു​ഴ​യി​ലെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ വ​രു​ത്തി വീ​ടാ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പി​ടി​യി​ലാ​യ​വ​രു​ടെ പേ​രി​ൽ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് പ​റ​ഞ്ഞു. ച​ങ്ങ​നാ​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.

Related posts