ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പിഡിപ്പിച്ചു; പിന്നിട് മറ്റൊരു വിവാഹം കഴിച്ചു; യുവതിയുടെ പരാതിയിൽ കാമുകനെ  ആദ്യരാത്രിയിൽ പോലീസ് അറസ്റ്റു ചെയ്തു

വ​ർ​ക്ക​ല: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പാ​രി​പ്പി​ള്ളി നെ​ട്ട​യം ചേ​രി​യി​ൽ വേ​ള​മാ​നൂ​ർ ഇ​ർ​ഷാ​ദ് മ​ൻ​സി​ലി​ൽ ഇ​ൻ​ഷാ​ദ് (29) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഫേ​സ് ബു​ക്ക് വ​ഴി യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട പ്ര​തി പ്ര​ണ​യം ന​ടിച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ൻ​ഷാ​ദി​ന്‍റെ വി​വാ​ഹ വാ​ർ​ത്ത അ​റി​ഞ്ഞ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വി​വാ​ഹ ദി​വ​സം രാ​ത്രി ഭാ​ര്യാ​ഗൃ​ഹ​ത്തി​ൽ എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ എ​എ​സ്പി ആ​ദി​ത്യ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വ​ർ​ക്ക​ല പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ര​മേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​യി​രൂ​ർ എ​സ്ഐ കെ. ​ഷി​ജി, എ​സ്ഐ കെ. ​ഉ​ണ്ണി, സി​പി​ഒ​മാ​രാ​യ ബി​ജു, ഹ​രി, സി​ബി, ഹ​രീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts