റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര സ​മ്മാ​നം; ക​ന്യാ​കു​മാ​രി-ബ​നാ​റ​സ് റൂ​ട്ടി​ൽ പു​തി​യ ട്രെ​യി​ൻ


കൊ​ല്ലം: റെ​യി​ൽ യാ​ത്രി​ക​ർ​ക്ക് ക്രി​സ്മ​സ്-പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി ക​ന്യാ​കു​മാ​രി-ബ​നാ​റ​സ് റൂ​ട്ടി​ൽ പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം. കാ​ശി ത​മി​ഴ് സം​ഗ​മം എ​ക്സ്പ്ര​സ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ട്രെ​യി​ൻ പ്ര​തി​വാ​ര സ​ർ​വീ​സാ​ണ് ന​ട​ത്തു​ക.

ക​ന്യാ​കു​മാ​രി -ബ​നാ​റ​സ് റൂ​ട്ടി​ൽ വ്യാ​ഴ​വും തി​രി​കെ ബ​നാ​റ​സ് -ക​ന്യാ​കു​മാ​രി റൂ​ട്ടി​ൽ ഞാ​യ​റും ആ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. ബ​നാ​റ​സ് -ക​ന്യാ​കു​മാ​രി റൂ​ട്ടി​ൽ ആ​ദ്യ ട്രെ​യി​ൻ ( ന​മ്പ​ർ 16368 ) 24 – ന് ​വൈ​കു​ന്നേ​രം 4.20 ന്‌ ​പു​റ​പ്പെ​ട്ട് മൂ​ന്നാം ദി​വ​സം രാ​ത്രി ഒ​മ്പ​തി​ന് ക​ന്യാ​കു​മാ​രി​യി​ൽ എ​ത്തും. ക​ന്യാ​കു​മാ​രി-​ബ​നാ​റ​സ് റൂ​ട്ടി​ലെ ആ​ദ്യ ട്രെ​യി​ൻ ( ന​മ്പ​ർ 16367) 28- മു​ത​ലാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക.

രാ​ത്രി 8.30 ന് ​ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വ​ണ്ടി മൂ​ന്നാം ദി​വ​സം രാ​ത്രി 11.35 ന് ​ബ​നാ​റ​സി​ൽ എ​ത്തും. ഒ​രു ഏ​സി ഫ​സ്റ്റ് ക്ലാ​സ്, ര​ണ്ട് ഏ​സി ടൂ​ട​യ​ർ, മൂ​ന്ന് ഏ​സി ടൂ​ട​യ​ർ, മൂ​ന്ന് ഏ​സി ടൂ​ട​യ​ർ എ​ക്ക​ണോ​മി, ആ​റ് സ്ലീ​പ്പ​ർ ക്ലാ​സ്, നാ​ല് ജ​ന​റ​ൽ സെ​ക്ക​ൻഡ് ക്ലാ​സ്, അം​ഗപ​രി​മി​ത​ർ​ക്ക് ഒ​ന്ന്, ഒ​രു പാ​ൻ​ട്രി കാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ.

ടാ​റ്റാ​ന​ഗ​ർ എ​ക്സ്പ്ര​സ് ഇ​നി ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​വും
ടാ​റ്റാ​ന​ഗ​ർ- എ​റ​ണാ​കു​ളം – ടാ​റ്റാ​ന​ഗ​ർ ദ്വൈ​വാ​ര എ​ക്സ്പ്ര​സ് ഇ​നി മു​ത​ൽ ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​വും സ​ർ​വീ​സ് ന​ട​ത്താ​ൻ റെ​യി​ൽ​വേ തീ​രു​മാ​നം. 18189 ന​മ്പ​ർ ടാ​റ്റാ​ന​ഗ​ർ -എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഈ ​രീ​തി​യി​ൽ ഓ​ടി​ത്തു​ട​ങ്ങും. തി​ങ്ക​ൾ, ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സ്.

18190 ന​മ്പ​ർ എ​റ​ണാ​കു​ളം-ടാ​റ്റാ​ന​ഗ​ർ എ​ക്സ്പ്ര​സ് ജ​നു​വ​രി നാ​ലു മു​ത​ലു​മാ​ണ് ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​വും ഓ​ടു​ക. തി​ങ്ക​ൾ, ബു​ധ​ൻ, വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സ്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​യാ​ണ് സ​ർ​വീ​സു​ക​ൾ കൂ​ട്ടാ​ൻ കാ​ര​ണ​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

യാ​ത്ര​യ്ക്കി​ട​യി​ൽ ക​രു​താം ഫോ​ൺ ന​മ്പ​റുക​ളും
ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ എ​ന്ത​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ വി​ളി​ക്കാ​ൻ ടി​ക്ക​റ്റി​നൊ​പ്പം ഫോ​ൺ ന​മ്പ​റുക​ളും ക​രു​ത​ണ​മെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് നി​ർ​ദേ​ശം.

24 മ​ണി​ക്കൂ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റു​ക​ൾ 9846200100, 9846200180, 9846200150 ഇ​വ​യാ​ണ്. ഈ ​ന​മ്പ​റു​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ സേ​വ് ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

94979 35859 എ​ന്ന വാ​ട്ട്സ് ആ​പ്പ് ന​മ്പ​രി​ൽ വി​വ​ര​ങ്ങ​ൾ ഫോ​ട്ടോ, വീ​ഡി​യോ, ടെ​ക്സ്റ്റ് മെ​സേ​ജ് എ​ന്നി​വ​യാ​യും കൈ​മാ​റാ​മെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

എ​സ്.​ആ​ർ.​ സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment