ഉപേക്ഷിക്കുമെന്ന് കാമുകന്‍റെ ഭീഷണി: കാമുകി യുവാവിനെ കൊന്ന് കറിവച്ചു തൊഴിലാളികൾക്ക് നൽകി

അ​ൽ അ​യ്ൻ: കാ​മു​ക​നെ കൊ​ന്ന് വെ​ട്ടി​നു​റു​ക്കി ക​റി​യാ​ക്കി​യ യു​വ​തി അ​റ​സ്റ്റി​ൽ. യു​എ​ഇ​യി​ലെ അ​ൽ അ​യ്നി​ലാ​ണ് മു​പ്പ​തു​കാ​രി​യാ​യ മൊ​റോ​ക്കോ​ക്കാ​രി ഇ​രു​പ​തു​കാ​ര​നാ​യ യു​വാ​വി​നെ അ​തി​ക്രൂ​ര​മാ​യി കൊ​ന്ന​ത്. ത​ന്‍റെ സ​ഹോ​ദ​ര​നെ കാ​ണാ​താ​യെ​ന്നു​ള്ള യു​വാ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സി​നോ​ട് യു​വ​തി ഇ​യാ​ളെ പു​റ​ത്താ​ക്കി​യെ​ന്നും അ​യാ​ൾ എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു പ​റ​ഞ്ഞ​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു മ​നു​ഷ്യ​ന്‍റെ പ​ല്ലു​ക​ൾ ഈ ​വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ൽ ​ഇ​ത് കാ​ണാ​താ​യ യു​വാ​വി​ന്‍റെ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോലീസ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ താ​നാ​ണ് കാ​മു​ക​നെ കൊ​ന്ന​തെ​ന്ന് യു​വ​തി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ന്ന ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ യു​വ​തി ചെ​റു​താ​ക്കി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. തു​ട​ർ​ന്ന് ത​ന്‍റെ വീ​ടി​ന​ടു​ത്ത് ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കാ​മു​ക​ന്‍റെ മാം​സം ഗ​ൾ​ഫ് വി​ഭ​വ​മാ​യ മ​ാച്ബൂ​സ് രൂ​പ​ത്തി​ൽ വി​ള​ന്പു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട്.

ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ൾ നാ​യ്ക​ൾ​ക്കും ന​ൽ​കി. വ​ർ​ഷ​ങ്ങ​ളാ​യി യു​വാ​വി​നെ സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ച് വ​രു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ന്നി​ട്ടും അ​യാ​ൾ മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ത​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് താ​ൻ കൊ​ല​പാ​ത​കം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് കാ​മു​കി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Related posts