ആള്‍ദൈവം രാധേ മാ വീണ്ടും കുരുക്കില്‍, യുവാവുമൊത്തുള്ള ആഭാസ നൃത്തത്തിന്റെ വീഡിയോ പുറത്തായി, ഞെട്ടലില്‍ ഭക്തര്‍, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത് എതിരാളികളോ?

ഒരു കൈയില്‍ ത്രിശൂലവും മറുകൈയില്‍ പൂവും പിടിച്ച് കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന രാധേ മായുടെ ജീവിതകഥ ബോളിവുഡ് സിനിമകളെ വെല്ലുന്നതാണ്. സ്ത്രീധനപീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെയാണ് ഇവര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. എല്ലാ ആഴ്ചയിലും ഒരു വിവാദമെങ്കിലും സൃഷ്ടിച്ച് വാര്‍ത്തയില്‍ നിറഞ്ഞു നിറഞ്ഞുനില്‍ക്കുന്ന രാധേമാ ഇത്തവണ വാര്‍ത്ത ആയത് അവരുടെ ഒരു വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്നാണ്. അതും ഒരു അശ്ലീല നൃത്തത്തിന്റേത്.

എവിടെ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല. സംഗതി എന്തായാലും സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഒറ്റയ്ക്ക് നൃത്തം ചെയ്യുകയായിരുന്നു രാധേ മാ. അപ്പോഴാണ് ഒരു യുവാവ് കൂടി ഓടിയെത്തുന്നത്. രാധേ മായെ കെട്ടിപ്പിടിച്ചുകൊണ്ടാണ് പിന്നീട് യുവാവിന്റെ നൃത്തം. ഒരുഘട്ടം കഴിഞ്ഞപ്പോഴേക്കും നൃത്തത്തിന്റെ ഭാവം തന്നെ മാറി. ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം.

Related posts