എനിക്കതിശയം തോന്നുന്നു ! ആ ദൃശ്യങ്ങള്‍ കണ്ടതിനു ശേഷമാണ് സെക്‌സ് കോമഡി പ്രൊജക്ടുമായി പലരും എത്തിയത്; തുറന്നു പറച്ചിലുമായി രാധിക ആപ്‌തെ

കൈയ്യിലെത്തുന്ന ഏതു വേഷവും കൈയ്യടക്കത്തോടെ ചെയ്ത് സിനിമാപ്രേമികളുടെ കൈയ്യടി വാങ്ങിയ നടിയാണ് രാധിക ആപ്‌തെ. ഹിന്ദി സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടി പിന്നീട് തെന്നിന്ത്യന്‍ സിനിമലോകവും കീഴടക്കുകയായിരുന്നു. മലയാളത്തില്‍ ഫഹദിന്റെ നായികയായും രാധിക എത്തിയിരുന്നു. ഒരു കാലത്ത് സെക്സ് കോമഡികള്‍ മാത്രം ചെയ്യാനേ നിര്‍മാതാക്കള്‍ തന്നെ സമീപിച്ചിട്ടുള്ളൂവെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ രാധിക. പ്രോജക്ടുകള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള മാനദണ്ഡങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് രാധിക ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

” ‘ബദലാപുര്‍’ എന്ന ചിത്രത്തിലെ ഒരു സീനില്‍ ഞാന്‍ ചെയ്ത കഥാപാത്രത്തെ ഒരാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ബലമായി അയാള്‍ ഇരയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ദൃശ്യങ്ങള്‍ കണ്ടതിനു ശേഷമാണ് പലരും സെക്സ് കോമഡി പ്രോജക്ടുകളുമായി എന്നെ സമീപിച്ചത്. എനിക്കതിശയം തോന്നുന്നു. ഒരു ചിത്രത്തില്‍ എന്റെ കഥാപാത്രത്തെ മാനഭംഗപ്പെടുത്താനും കൊല്ലാനും ശ്രമിക്കുന്ന ഒരു മനുഷ്യന്‍ ഇരയുടെ വസ്ത്രം ബലംപ്രയോഗിച്ച് അഴിച്ചെടുത്തതു കണ്ട് ആ കഥാപാത്രം ചെയ്ത സ്ത്രീയ്ക്ക് സെക്‌സ് കോമഡികളിലേക്ക് ക്ഷണം ലഭിക്കുക. ഒരു ഹ്രസ്വചിത്രത്തിലും ഞാന്‍ വിവസ്ത്രയാകുന്ന രംഗമുണ്ട്. രാധിക പറയുന്നു.

ഫിലിംമേക്കറുടെ കാഴ്ചപ്പാടിനോ വ്യാഖ്യാനങ്ങള്‍ക്കോ ഒരു തരത്തിലും യോജിക്കാന്‍ കഴിയാത്ത ഒരു ചിത്രം താനൊരിക്കലും ചെയ്യില്ലെന്നും
സ്ത്രീകളോട് മോശമായി പെരുമാറുന്നവരോട് തിരിച്ചും അതേ നാണയത്തില്‍ പെരുമാറാന്‍ കഴിയണമെന്നും രാധിക വ്യക്തമാക്കി.. പുരുഷന്മാരെപ്പോലെ സ്ത്രീ പെരുമാറണം എന്നാണ് പലരും ആവശ്യപ്പെടുന്നത്. പക്ഷേ, സ്ത്രീകള്‍ ഒരിക്കലും പുരുഷനെപ്പോലെയാകാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം. ഒരു സ്ത്രീ എന്ന നിലയില്‍ ഒരുപാടു ചിത്രങ്ങള്‍ എന്നെ അലോസരപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെക്കുറിച്ചാണെന്ന് കേട്ടാല്‍ സമത്വത്തെക്കുറിച്ചാണ് സംസാരമെന്നൊക്കെയാണ് പലരുടെയും അഭിപ്രായം. ഒരുപാടു വേദികളില്‍ ഇതു സംബന്ധിച്ച് എനിക്ക് ഭൂരിപക്ഷവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അത് തെറ്റോ, ശരിയോ, നല്ലതോ, ചീത്തയോ എന്നൊന്നും എനിക്കറിയില്ല” രാധിക പറയുന്നു.

Related posts