ഭര്‍ത്താവ് നാട്ടില്‍ പോയപ്പോള്‍ ഏകാന്തത അനുഭവപ്പെട്ട ഭാര്യ മറ്റൊരാള്‍ക്കൊപ്പം താമസമായി ! ഇടയ്ക്കു നാട്ടില്‍ എത്തി ഭര്‍ത്താവിനൊപ്പം ഒരു ദിവസം താമസിച്ച ശേഷം ഒരുമാസം കഴിഞ്ഞ് പറഞ്ഞത് താന്‍ ഗര്‍ഭിണിയായെന്ന്; എന്നാല്‍ നാട്ടില്‍ നിന്ന് ദുബായിലെത്തി ആറാംമാസം പ്രസവിക്കുകയും ചെയ്തു;വമ്പന്‍ ചതിപറ്റി തൃശ്ശൂര്‍ സ്വദേശി…

കുടുംബത്തിനു വേണ്ടി ജീവിതത്തിന്റെ നല്ലകാലം ചിലവഴിക്കുന്നവരാണ് പ്രവാസികള്‍. എന്നാല്‍ ഇതൊന്നു മനസ്സിലാക്കാതെ ഇവര്‍ അയയ്ക്കുന്ന പണം കൊണ്ട് നാട്ടില്‍ ആഡംബര ജീവിതം നയിക്കുന്നവരാകും പലപ്പോഴും ഭാര്യമാരും ബന്ധുക്കളുമൊക്കെ.ഭര്‍ത്താവിന് ചതിച്ച് കാമുകനൊപ്പം പോകുന്ന ഭാര്യമാരുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. ഇത്തരത്തില്‍ എട്ടിന്റെ പണി കിട്ടിയ കഥയാണ് തൃശ്ശൂര്‍ സ്വദേശിയായ യുവാവിന് പറയാനുള്ളത്.

തന്റേതെന്ന് ജീവിതത്തില്‍ കരുതിയ എല്ലാം നഷ്ടമായ അവസ്ഥയിലാണ് ഇയാള്‍. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന യുവാവ് മാതാവിന്റെ ചികിത്സാര്‍ത്ഥം നാട്ടിലേക്ക് പോയതോടെയാണ് ഇയാളുടെ തകര്‍ച്ച തുടങ്ങുന്നത്. മരുഭൂമിയില്‍ അധ്വാനിച്ചു നേടിയ സമ്പാദ്യമെല്ലാ ഭാര്യയുടെ വഞ്ചനയില്‍ ഈ യുവാവിന് കൈവിട്ടു പോകുകയായിരുന്നു. സ്നേഹം നടിച്ച് കൊടും ചതിയില്‍പെടുത്തുകയായിരുന്നു ഭാര്യ. ഇപ്പോള്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ അപഹരിച്ച പണം തിരികെ കിട്ടണം. നഷ്ടപരിഹാരം ലഭിക്കണം’ എന്നവശ്യപ്പെട്ട നോര്‍ക്കയ്ക്ക് പരാതി നല്‍കിയിരിക്കയാണ് യുവാവ്.

ട്വിസ്റ്റുകള്‍ നിറഞ്ഞ സീരിയല്‍ കഥകളെ പോലും കടത്തിെ 2010ല്‍ നാട്ടില്‍ വിവാഹിതരായ ഇവര്‍ക്ക് അഞ്ചു വയസ്സുള്ള കുഞ്ഞുണ്ട്. ഈ മകനെ തനിക്ക് വിട്ടു കിട്ടണമെന്നും ഭാര്യയില്‍ നിന്നും വിവാഹ മോചനം വേണമെന്നുമാണ് യുവാവിന്റെ ആവശ്യം.2013ല്‍ യുഎഇയിലെത്തിയ യുവാവിന് ദുബായിലായിരുന്നു ജോലിയെങ്കിലും ഭാര്യയുടെ സൗകര്യാര്‍ഥം മറ്റൊരു എമിറേറ്റിലായിരുന്നു താമസം. ഭാര്യയെ ജോലി സ്ഥലത്ത് വിടാന്‍ ഒരാളെ ഏര്‍പ്പാട് ചെയ്തിരുന്നു.

2018 ജൂണില്‍ മാതാവിന്റെ ചികിത്സാര്‍ഥം നാട്ടില്‍ പോയി. എന്നാല്‍ രണ്ടാളും ജോലിയ്ക്കു പോകാതിരുന്നാല്‍ കാര്യങ്ങള്‍ ആകെ ബുദ്ധിമുട്ടിലാകുമെന്ന് പറഞ്ഞ് ഭാര്യ ഇയാള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതു ശരിയാണെന്ന് തോന്നിയ യുവാവ് നാട്ടിലേക്ക് പോയി. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കു ശേഷം മാതാവിനെ കാണാനെന്ന് പറഞ്ഞ് ഭാര്യ നവംബര്‍ 28ന് നാട്ടിലത്തെി. ഡിസംബര്‍ നാലിന് തിരികെ പോയി. ഒരു ദിവസം വീട്ടില്‍ ഒപ്പം താമസിച്ചു. ഒരു മാസമായപ്പോള്‍ ഗര്‍ഭിണിയാണെന്ന് ഫോണില്‍ അറിയിച്ചു. ചികില്‍സാ ചെലവുകള്‍ക്ക് വീട് പണയപ്പെടുത്തി പണം വായ്പയെടുത്ത് അയച്ചു.

നാട്ടില്‍ നിന്ന് തിരികെ യു.എ.ഇയിലെത്തി ആറു മാസമായപ്പോള്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ യുവാവിന് താന്‍ ചതിക്കപ്പെട്ടുവെന്ന കാര്യം ബോധ്യമായി. ഭാര്യ ചികില്‍സ തേടിയ ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ നാട്ടിലെത്തുമ്പോള്‍ തന്നെ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു എന്ന കാര്യം വ്യക്തമായി. ഇതോടെ വഞ്ചിച്ച ഭാര്യയുമായി തുടര്‍ന്നു പോകാന്‍ കഴിയില്ലെന്ന നിലയിലേക്ക് അദ്ദേഹമെത്തി. യുഎഇയില്‍ ജോലി സ്ഥലത്ത് വിടുന്ന ആളുമായി ഒരുമിച്ച് താമസിച്ചിരുന്നതായുള്ള വിവരമാണ് ആ യുവാവിന് ലഭിച്ചത്. ഇയാള്‍ക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇതിനിടെയായിരുന്നു ഭാര്യയും ചതിവു പ്രവര്‍ത്തിച്ചത്.

മകനെ തനിക്കൊപ്പം വിടണമെന്നും പണം തിരികെ ആവശ്യപ്പെട്ടും വിവാഹ മോചനം തേടിയും ഭാര്യയുമായി ഫോണില്‍ സംസാരിച്ചു. വിവാഹ മോചനത്തിന് സമ്മതിച്ച അവര്‍ മകനെ വിട്ടുതരുന്നതിനും പണത്തെക്കുറിച്ചും മറുപടി തന്നില്ല. ഇതിനിടെ അമ്മ മരിച്ചു. തിരികെ ജോലിക്ക് യു.എ.ഇയിലെത്താന്‍ ശ്രമിച്ചപ്പോള്‍ യാത്രാവിലക്ക്. നാട്ടിലേക്ക് തിരിക്കുമ്പോള്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ പണം കൃത്യമായി അടക്കുമെന്ന് ഭാര്യ ഏറ്റിരുന്നു. യുഎഇയിലേക്കുള്ള തന്റെ വരവ് മുടക്കാന്‍ മനപൂര്‍വം ബാങ്ക് അടവ് മുടക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

യുഎഇ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, താന്‍ യുഎഇയില്‍ ഇല്ലാത്തതിനാല്‍ പരാതി തീര്‍പ്പാകുന്നത് തടസ്സപ്പെടുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേന യാത്രാ വിലക്ക് നീക്കാന്‍ ശ്രമം നടത്തുന്നുണ്ട്. തൃശൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. ഇനി ഒരാളും ഇത്തരം ചതിയിലകപ്പെടരുതെന്ന നിര്‍ബന്ധം മൂലമാണ് പരാതി നല്‍കിയതെന്ന് യുവാവ് വ്യക്തമാക്കുന്നു.

Related posts