എ​ന്‍റെ ആ​ദ്യ​ത്തെ മ​ക​ൾക്ക് ഞാൻ അവളുടെ പേരിട്ടു; മകളുടെ പേരിന്‍റെ രഹസ്യം വെളിപ്പെടുത്തി റ​ഹ്മാ​ൻ

എ​നി​ക്ക് ശ്രീ​ല​ങ്ക​ക്കാ​രി​യാ​യ ഒ​രു ആ​രാ​ധി​ക ഉ​ണ്ടാ​യി​രു​ന്നു. ഞാ​ൻ ഒ​രി​ക്ക​ൽ ശ്രീ​ല​ങ്ക​യി​ൽ ഷൂ​ട്ടി​ന് പോ​യ​പ്പോ​ൾ ആ ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ എ​ന്നെ ഫോ​ൺ ചെ​യ്തു.

ഒ​രു ദി​വ​സം ഡി​ന്ന​റി​ന് അ​വ​ളു​ടെ വീ​ട്ടി​ൽ പോ​യി. റൂ​മി​ലും ബാ​ത്ത് റൂ​മി​ലു​മെ​ല്ലാം എ​ന്‍റെ ഫോ​ട്ടോ​യാ​ണ്. പ​ക്ഷെ അ​വ​ൾ എ​ന്നോ​ട് സം​സാ​രി​ക്കി​ല്ല.

ഒ​രി​ട​ത്തി​രു​ന്ന് എ​ന്നെ നോ​ക്കും. എ​ന്നെ കാ​ണാ​തെ വേ​റെ​യാ​രെ​യും ക​ല്യാ​ണം ക​ഴി​ക്കി​ല്ലെ​ന്നാ​ണ് അ​വ​ൾ പ​റ​യു​ന്ന​ത്. അ​വ​ളെ എ​ങ്ങ​നെ​യെ​ങ്കി​ലും പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കാ​ൻ അ​ച്ഛ​നും അ​മ്മ​യും ആ​വ​ശ്യ​പ്പെ​ട്ടു.

ഞാ​ൻ വി​വാ​ഹി​ത​നാ​ണ്. അ​വ​ളു​ടെ സ്നേ​ഹ​ത്തി​ന് പ​ക​രം എ​ന്തെ​ങ്കി​ലും ന​ൽ​ക​ണ​മെ​ന്ന് ഞാ​ൻ പി​ന്നീ​ടു ഭാ​ര്യ​യോ​ട് പ​റ​ഞ്ഞു.

എ​ന്‍റെ ആ​ദ്യ​ത്തെ മ​ക​ളു​ടെ പേ​ര് ആ ​ആ​രാ​ധി​ക​യു​ടെ പേ​രാ​ണ്. ആ​രാ​ധി​ക​യു​ടെ ക​ല്യാ​ണം ന​ട​ന്നു. അ​വ​ൾ​ക്ക് ഒ​രു മ​ക​ൻ പി​റ​ന്ന​പ്പോ​ൾ അ​വ​ൾ എ​ന്‍റെ പേ​രാ​ണി​ട്ട​ത്. -റ​ഹ്മാ​ൻ

Related posts

Leave a Comment