മക്കള്‍ക്ക്‌ മു​ന്നി​ലു​ള്ള ന​ഗ്ന​താ പ്ര​ദ​ർ​ശ​നം! ര​ഹ്ന ഫാ​ത്തി​മ​യു​ടെ വീ​ട്ടി​ൽ റെ​യ്ഡ്; ബ്ര​ഷും ചാ​യ​ങ്ങ​ളും ലാ​പ്‌​ടോ​പ്പും ക​സ്റ്റ​ഡി​യി​ൽ; ര​ഹ്ന ഒളിവില്‍ ?

കൊ​ച്ചി: ന​ഗ്ന​ശ​രീ​ര​ത്തി​ൽ മ​ക്ക​ളെ​ക്കൊ​ണ്ട് ചി​ത്രം വ​ര​പ്പി​ക്കു​ക​യും അ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ഹ്ന ഫാ​ത്തി​മ​യു​ടെ വീ​ട്ടി​ൽ പോ​ലീ​സ് റെ​യ്ഡ്. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ര​ഹ്ന സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ അ​റ​സ്റ്റ് ന​ട​ന്നി​ല്ല.

കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ലു​ള്ള ന​ഗ്ന​താ പ്ര​ദ​ർ​ശ​നം കൂ​ടി ഉ​ൾ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം ര​ഹ്ന​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ പോ​ലീ​സി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

പ​ന​ന്പ​ള്ളി​ന​ഗ​റി​ൽ ഇ​വ​ർ താ​മ​സി​ക്കു​ന്ന ബി​എ​സ്എ​ൻ​എ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് ഉ​ച്ച​യോ​ടെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. വീ​ട്ടി​ൽ​നി​ന്നു കു​ട്ടി​ക​ളു​ടെ പെ​യി​ന്‍റിം​ഗ് ബ്ര​ഷ്, ചാ​യ​ങ്ങ​ൾ, ലാ​പ്ടോ​പ് തു​ട​ങ്ങി​യ​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വം എ​റ​ണാ​കു​ളം സൈ​ബ​ർ​ഡോം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സൗ​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. സ്വ​ന്തം ന​ഗ്ന​ശ​രീ​രം മ​ക്ക​ൾ​ക്ക് ചി​ത്രം വ​ര​യ്ക്കാ​ൻ വി​ട്ടു​ന​ൽ​കി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ര​ഹ്ന ഫാ​ത്തി​മ ത​ന്നെ​യാ​ണു സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്.

Related posts

Leave a Comment