ഇതിലും നല്ല സമ്മാനം സ്വപ്‌നങ്ങളില്‍ മാത്രം! 107 കാരിയായ ആരാധികയ്ക്ക് രാഹുല്‍ ഗാന്ധിയുടെ വക ഉഗ്രന്‍ പിറന്നാള്‍ സമ്മാനം; ഇതാണ് യഥാര്‍ത്ഥ മനുഷ്യത്വമെന്ന് വയോധികയുടെ കൊച്ചുമകള്‍; സംഭവിച്ചതിങ്ങനെ

107 കാരിയായ ആരാധികയ്ക്ക് ഉഗ്രന്‍ പിറന്നാള്‍ സമ്മാനം നല്‍കി ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പിറന്നാള്‍ ദിനത്തില്‍ രാഹുല്‍ ഗാന്ധിയെ നേരിട്ടു കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ആരാധികയെ ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. വയോധികയുടെ കൊച്ചുമകള്‍ ദീപാലി ട്വിറ്ററിലൂടെയാണ് മുത്തശ്ശിയുടെ പിറന്നാള്‍ ആഗ്രഹം വെളിപ്പെടുത്തിയത്. പിറന്നാളുകാരിയുടെ ഫോട്ടോയ്ക്ക് ഒപ്പം ‘ഇന്ന് എന്റെ മുത്തശ്ശിയുടെ പിറന്നാളാണ്. അവരുടെ ഒരു ആഗ്രഹം, രാഹുല്‍ ഗാന്ധിയെ കാണുകയെന്നതാണ്.

എന്തിനാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍? അവര്‍ പറഞ്ഞത് അവന്‍ സുന്ദരനാണെന്നാണ്.’ എന്ന് ടീറ്റ് ചെയ്യുകയാണ് ചെയ്തത്. പിന്നീടാണ് ട്വിസ്റ്റ് നടന്നത്. ട്വീറ്റുവന്നു മണിക്കൂറുകള്‍ക്കകം രാഹുലിന്റെ പ്രതികരണവും വന്നു. ‘പ്രിയ ദീപാലി, നിന്റെ സുന്ദരിയായ മുത്തശ്ശിയോട് ഞാന്‍ പിറന്നാള്‍ ആശംസയും ക്രിസ്തുമസ് ആശംസയും നേര്‍ന്നതായി പറയുക. എന്റെയൊരു ആലിംഗനവും കൈമാറുക.’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. പിന്നീട് വൈകുന്നേരം രാഹുല്‍ ഗാന്ധി വിളിക്കുകയും മുത്തശ്ശിയ്ക്ക് പിറന്നാള്‍ ആശംസ നേരുകയും ചെയ്തതായി ദീപാലി ട്വിറ്ററിലൂടെ അറിയിച്ചു. രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ച് നാനിയെ വിഷ് ചെയ്തു. ഇതാണ് യഥാര്‍ത്ഥ മനുഷ്യത്വം. മുത്തശ്ശിയെ അനുഗ്രഹിച്ച എല്ലാവര്‍ക്കും നന്ദി.’ എന്നായിരുന്നു ദീപാലിയുടെ ട്വീറ്റ്.

Related posts