“ക​ർ​ഷ​ക​രു​ടെ മ​ര​ണ​ത്തി​ല​ല്ല, ട്രാ​ക്ട​ർ റാ​ലി​യി​ൽ മോ​ദി ല​ജ്ജി​ക്കു​ന്നു’; വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ



ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ക​ർ​ഷ​ക​ർ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തി റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന് നാ​ണ​ക്കേ​ടാ​ണെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ല​ത്തെ​യാ​ണ് രാ​ഹു​ൽ വി​മ​ർ​ശി​ച്ച​ത്.

“അ​റു​പ​തി​ല​ധി​കം ക​ർ​ഷ​ക​രു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ൽ ല​ജ്ജ​യി​ല്ല, എ​ന്നാ​ൽ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തു​ന്ന​തി​നെ മോ​ദി സ​ർ​ക്കാ​ർ ല​ജ്ജി​ക്കു​ന്നു’- രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

രാ​ജ്യ​ത്ത് ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം അ​റു​പ​തി​ല​ധി​കം ക​ർ​ഷ​ക​ർ മ​രി​ച്ചു​വെ​ന്ന് സ​മ​ര​ക്കാ​ർ പ​റ​ഞ്ഞ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

Related posts

Leave a Comment