Set us Home Page

ഒന്നും രണ്ടുമല്ല, 14 വർഷം പീഡിപ്പിച്ചു;  ബോളിബുിഡിൽ അവസരം നൽകാമെന്ന് പറഞ്ഞാണ്  തന്നെ നിരന്തരം പീഡിപ്പിച്ചത് : മന്ത്രിക്കെതിരേ പീഡന പരാതിയുമായി ഗായിക


മും​ബൈ: മ​ഹാ​രാഷ്‌‌ട്ര മ​ന്ത്രി​യും എ​ന്‍​സി​പി നേ​താ​വു​മാ​യ ധ​ന​ഞ്ജ​യ് മു​ണ്ടെ​ക്കെ​തി​രേ പീ​ഡ​ന പ​രാ​തി​യു​മാ​യി ഗാ​യി​ക. ബോ​ളി​വു​ഡി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഒ​രു​ക്കി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് മ​ന്ത്രി പ​ല​ത​വ​ണ തന്നെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്‌ ഗായിക‍ ഓ​ഷി​വാ​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും ഗായിക‍ ആ​രോ​പ​ണം ആ​വ​ര്‍​ത്തി​ച്ചു.

മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള ഗാ​യി​ക​യാ​യ യു​വ​തി പ​രാ​തി​യു​ടെ പ​ക​ര്‍​പ്പ് സ​ഹി​തമാണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്തത്. പോ​ലീ​സ് ആ​ദ്യം പ​രാ​തി സ്വീ​ക​രി​ക്കുവാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു.

ത​ന്‍റെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ണെ​ന്നും 14 വ​ര്‍​ഷ​ക്കാ​ലം ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് എ​ന്നാ​ണ് പ​രാ​തി​യി​ല്‍ മ​ന്ത്രി​യെ യു​വ​തി വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ധ​ന​ഞ്ജ​യ് മു​ണ്ടെ രം​ഗ​ത്തെ​ത്തി.

ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​തി​യു​ടെ മൂ​ത്ത​സ​ഹോ​ദ​രി​യു​മാ​യി ത​നി​ക്ക് 2003 മു​ത​ല്‍ ബ​ന്ധ​മു​ണ്ടെ​ന്നും ഒ​രാ​ണ്‍​കു​ട്ടി​യും പെ​ണ്‍​കു​ട്ടി​യും ഈ ​ബ​ന്ധ​ത്തി​ലു​ള്ള കാ​ര്യം ത​ന്‍റെ ഭാ​ര്യ​യ്ക്കും വീ​ട്ടു​കാ​ര്‍​ക്കും അ​റി​യാ​മെ​ന്നും അ​വ​ര്‍ ഈ ​ബ​ന്ധം അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും

മ​ന്ത്രി ഫേ​സ്ബു​ക്ക് മു​ഖേ​ന ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പ​റ​യു​ന്നു. സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ളെ ചേ​ര്‍​ത്ത​പ്പോ​ള്‍ പി​താ​വി​ന്‍റെ പേ​ര് ത​ന്‍റേതാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​യു​ന്നു.

സ​ഹോ​ദ​രി എ​ന്ന നി​ല​യി​ല്‍ യു​വ​തി​യെ താ​ന്‍ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ സ​ഹോ​ദ​ര​ന് ബി​സി​ന​സ് ന​ട​ത്താ​നും സ​ഹാ​യം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍

2019 മു​ത​ല്‍ ഇ​രു​സ​ഹോ​ദ​രി​മാ​രും പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ത​ന്നെ ബ്ലാ​ക്ക്‌​മെ​യി​ല്‍ ചെ​യ്യു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സി​ല്‍ കേ​സ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS