രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ജ​ഡ്ജി​യ​മ്മാ​വ​ന്‍ കോ​വി​ലി​ലെത്തി അ​ട​വ​ഴി​പാ​ട് ന​ട​ത്തി; ഹർജിയുടെ പകർപ്പ് നടയിൽ വെച്ച് പ്രാർഥിക്കുന്നതാണ് ഇവിടുത്തെ രീതി

പൊ​ന്‍​കു​ന്നം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ജ​ഡ്ജി​യ​മ്മാ​വ​ന്‍ കോ​വി​ലി​ല്‍ എ​ത്തി. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് പാ​ല​ക്കാ​ട് എം​എ​ല്‍​എ​യാ​യ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ചെ​റു​വ​ള്ളി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ജ​ഡ്ജി​യ​മ്മാ​വ​ന്‍ കോ​വി​ലി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

വൈ​കു​ന്നേ​ര​ത്തോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ രാ​ഹു​ല്‍ പ്ര​ധാ​ന​ക്ഷേ​ത്ര​മാ​യ ചെ​റു​വ​ള്ളി ദേ​വീ​ക്ഷേ​ത്ര​ത്തി​ലും മ​റ്റ് ഉ​പ​ദേ​വാ​ല​യ​ങ്ങ​ളി​ലും ദ​ര്‍​ശ​നം ന​ട​ത്തി വ​ഴി​പാ​ടു​ക​ള്‍​ക്കു​ശേ​ഷം ജ​ഡ്ജി​യ​മ്മാ​വ​ന്‍ ന​ട​യി​ല്‍ അ​ട​വ​ഴി​പാ​ടും ന​ട​ത്തി​യാ​ണ് മ​ട​ങ്ങി​യ​ത്.

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം​ബോ​ര്‍​ഡി​ന്‍റെ ക്ഷേ​ത്ര​മാ​യ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഉ​പ​ദേ​വാ​ല​യ​മാ​യ ജ​ഡ്ജി​യ​മ്മാ​വ​ന്‍ കോ​വി​ലി​ല്‍ കേ​സു​ക​ളി​ല്‍ പെ​ടു​ന്ന​വ​ര്‍ വ​ഴി​പാ​ട് ന​ട​ത്താ​നെ​ത്താ​റു​ണ്ട്.

മു​ന്‍​പ് ദി​ലീ​പ്, ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്ത്, ത​മി​ഴ് ന​ട​ന്‍ വി​ശാ​ല്‍ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ര്‍ എ​ത്തി​യി​ട്ടു​ണ്ട്. ബ​ലാ​ത്സം​ഗ കേ​സി​ല്‍ കോ​ട​തി ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്ക​വേ​യാ​ണ് രാ​ഹു​ല്‍ ജ​ഡ്ജി​യ​മ്മാ​വ​ന്‍ കോ​വി​ലി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്.

Related posts

Leave a Comment