9.4 കോ​ടി​യി​ൽ​നി​ന്ന് 15.8 കോ​ടി​യി​ലേ​ക്ക്; അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​രു​മാ​നം വ​ർ​ധി​ച്ച വ​ഴി​ക​ൾ

വ​യ​നാ​ട്: അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​സ്തി​യി​ൽ 6.4 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​വ്. വ​യ​നാ​ട്ടി​ൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​യ്ക്കൊ​പ്പം സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഇ​ത് വ്യ​ക്ത​മാ​കു​ന്ന​ത്.

2014-ൽ ​സ​മ​ർ​പ്പി​ച്ച അ​മേ​ഠി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ 9.4 കോ​ടി രൂ​പ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ആ​സ്തി. വ്യാ​ഴാ​ഴ്ച വ​യ​നാ​ട്ടി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഇ​ത് 15.8 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 1.1 കോ​ടി രൂ​പ​യാ​ണ് രാ​ഹു​ലി​ന്‍റെ വ​രു​മാ​നം. ശ​ന്പ​ളം, റോ​യ​ൽ​റ്റി, വാ​ട​ക, നി​ക്ഷേ​പ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ.

1.3 കോ​ടി രൂ​പ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പൈ​തൃ​ക സ്വ​ത്തി​ന്‍റെ മൂ​ല്യം. 7.9 കോ​ടി രൂ​പ​യു​ടെ സ്വ​യാ​ർ​ജി​ത സ്ഥാ​വ​ര സ്വ​ത്തു​ക്ക​ളു​ണ്ട്. 8.7 കോ​ടി രൂ​പ​യാ​ണ് സ്വ​യാ​ർ​ജി​ത ആ​സ്തി മൂ​ല്യം. 40,000 രൂ​പ​യാ​ണ് രാ​ഹു​ലി​ന്‍റെ കൈ​വ​ശ​മു​ള്ള​ത്. വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി 17 ല​ക്ഷം രൂ​പ നി​ക്ഷേ​പ​മു​ണ്ട്. 72 ല​ക്ഷം രൂ​പ​യാ​ണ് രാ​ഹു​ലി​ന്‍റെ ക​ടം.

അ​ഞ്ചു കേ​സു​ക​ൾ രാ​ഹു​ലി​നെ​തി​രെ​യു​ണ്ട്. ഇ​തി​ൽ നാ​ലെ​ണ്ണം ആ​ർ​എ​സ്എ​സ്-​ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ലു​ള്ള മാ​ന​ന​ഷ്ട​ക്കേ​സു​ക​ളാ​ണ്. സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ന​ൽ​കി​യ നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സാ​ണ് മ​റ്റൊ​ന്ന്. കേം​ബ്രി​ഡ്ജ് സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​വും ട്രി​നി​റ്റി കോ​ള​ജി​ൽ​നി​ന്നു ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ എം ​ഫി​ല്ലും ആ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത.

Related posts