രാ​ഹു​ലും പ്രി​യ​ങ്ക​യും ഇ​ന്നു കോ​ഴി​ക്കോ​ട്ട്; ക​ളം​പി​ടി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് റോ​ഡ്ഷോ

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നാ​ളെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​യി എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്നു കോ​ഴി​ക്കോ​ട്ട് എ​ത്തും. രാ​ഹു​ലി​നെ ആ​ന​യി​ച്ച് റോ​ഡ് ഷോ ​ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ് കോ​ണ്‍​ഗ്ര​സ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

ആ​സാ​മി​ൽ​നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ രാ​ത്രി 8.30ന് ​ക​രി​പ്പൂ​രി​ൽ എ​ത്തു​ന്ന രാ​ഹു​ൽ, കാ​ർ മാ​ർ​ഗം കോ​ഴി​ക്കോ​ട് പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ലെ​ത്തും. രാ​ഹു​ലി​നൊ​പ്പം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും ഉ​ണ്ടാ​വും. തു​ട​ർ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

വ്യാ​ഴാ​ഴ്ച രാ​വി​ലെ കാ​ർ മാ​ർ​ഗം ക​രി​പ്പൂ​രി​ലേ​ക്കു പോ​കും. അ​വി​ടെ​നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ ക​ൽ​പ്പ​റ്റ​യി​ലെ​ത്താ​നാ​ണ് സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ നി​ർ​ദേ​ശം. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ച ശേ​ഷം യു​ഡി​എ​ഫ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ ക​രി​പ്പൂ​രി​ലെ​ത്തി വൈ​കു​ന്നേ​രം ഡ​ൽ​ഹി​ക്കു മ​ട​ങ്ങും.

രാ​ഹു​ലി​ന്‍റെ വ​ര​വി​നു മു​ന്നോ​ടി​യാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഉ​മ്മ​ൻ​ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ൽ, മു​കു​ൾ വാ​സ്നി​ക്, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ കോ​ഴി​ക്കോ​ട്ട് യോ​ഗം ചേ​രു​ന്നു​ണ്ട്.

Related posts