ര​ണ്ടാ​ഴ്ച നീ​ണ്ടു നി​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ആ ​നി​ർ​ണാ​യ തീ​രു​മാ​നം വ​ന്നു..! രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കും; പ്രഖ്യാപിച്ചത് എ.കെ. ആന്റണി

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാ​ഴ്ച നീ​ണ്ടു നി​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ആ ​നി​ർ​ണാ​യ തീ​രു​മാ​നം കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ ത​ന്നെ മ​ത്സ​രി​ക്കും. ഡ​ൽ​ഹി​യി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ.​കെ. ആ​ന്‍റ​ണി, അ​ഹ​മ്മ​ദ് പ​ട്ടേ​ൽ, കോ​ൺ​ഗ്ര​സ് വ​ക്താ​വ് ര​ൺ​ദീ​പ്സിം​ഗ് സു​ർ​ജേ​വാ​ല, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ രാ​ഹു​ൽ ഗാ​ന്ധി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എ.​കെ. ആ​ന്‍റ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് തീ​രു​മാ​നം അ​റി​യി​ച്ച​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം രാ​ഹു​ൽ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ന്‍റ​ണി പ​റ​ഞ്ഞു.

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​നി​ന്നു​കൂ​ടി താ​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ന്യാ​യ​മെ​ന്നു രാ​ഹു​ൽ ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ആ​കെ കോ​ണ്‍​ഗ്ര​സി​ന് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ വേ​ഗം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നു മു​സ്‌​ലിം​ലീ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം ഉ​ണ്ടാ​യ​ത്.

Related posts