മാനന്തവാടി: ഒരു സ്ഥാനവുമില്ലാത്തയാളെ വേദിയിലിരുത്തേണ്ട.വാക്തർക്കം ഒടുവിൽ കൈയാങ്കളിയിലേക്ക്. മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ലീഡേഴ്സ് മീറ്റിലാണ് പ്രവർത്തകർ തമ്മിൽ നേതാവിന്റെ പേരിൽ പോരടിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത യോഗത്തിലാണ് കൈയാങ്കളിയുണ്ടായത്.
ഔദ്യോഗിക പദവികൾ ഒന്നും വഹിക്കാത്ത പ്രാദേശിക കോൺഗ്രസ് നേതാവിനെ വേദിയിൽ ഇരുത്താനുള്ള ശ്രമമാണ് കൈയാങ്കളിയിലേക്ക് നയിച്ചത്. പരിപാടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു.
തുടർന്ന് ചേരിതിരിഞ്ഞ് ഉന്തുംതള്ളുമായി. സംഭവത്തിൽ ജില്ലാ നേതൃത്വത്തിനോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി.