ഗ്ലാമർ വേഷം ചെയ്യാൻ മടിയില്ല, എന്നാലും… റായ് ലക്ഷ്മി പറയുന്നു…

“”സ​ത്യ​ത്തി​ൽ ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ൾ ചെ​യ്യാ​ൻ എ​നി​ക്കു മ​ടി​യൊ​ന്നും ഇ​ല്ല. എ​ന്നു​വ​ച്ച് എ​ന്നും ഒ​രേ വേ​ഷ​ങ്ങ​ൾ ത​ന്നെ ചെ​യ്തു​കൊ​ണ്ടി​രു​ന്നാ​ൽ മ​ടു​ക്കി​ല്ലേ. വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ങ്ങ​ളാ​ണ് ഞാ​ൻ തേ​ടു​ന്ന​ത്. പ​ക്ഷേ ആ​ഗ്ര​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വേ​ഷ​ങ്ങ​ളൊ​ന്നും കി​ട്ടു​ന്നി​ല്ല”-​റാ​യ് ല​ക്ഷ്മി പ​റ​യു​ന്നു.

സി​നി​മ​യി​ൽ തി​ള​ങ്ങാ​ൻ വേ​ണ്ടി മാ​ത്രം ല​ക്ഷ്മി റാ​യ് എ​ന്ന സ്വ​ന്തം പേ​ര് റാ​യ് ല​ക്ഷ്മി എ​ന്നാ​ക്കി​യി​രു​ന്നു താ​രം. എ​ന്നാ​ൽ പേ​ര് മാ​റ്റി​യി​ട്ടും റാ​യ് ല​ക്ഷ്മി​ക്ക് സി​നി​മ​യി​ൽ രാ​ശി​യി​ല്ല എ​ന്നാ​ണ് പി​ന്നാ​ന്പു​റ സം​സാ​രം.

ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ​ത​യ്ക്ക് വേ​ണ്ടി എ​ത്ര ഗ്ലാ​മ​റാ​കാ​നും റാ​യ് ത​യ്യാ​റാ​ണ്. ജൂ​ലി 2 എ​ന്ന ചി​ത്ര​ത്തി​ൽ അ​ത് പ്രേ​ക്ഷ​ക​ർ കാ​ണു​ക​യും ചെ​യ്ത​താ​ണ്. എ​ന്നാ​ൽ ഒ​രേ ത​രം സി​നി​മ​ക​ൾ ചെ​യ്തു മ​ടു​ത്തെ​ന്നും വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ൾ പ​രീ​ക്ഷി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് താ​നെ​ന്നും താ​രം തു​റ​ന്നു​പ​റ​യു​ന്ന​ത് സി​നി​മാ​ലോ​കം ശ്ര​ദ്ധി​ക്കു​മോ​യെ​ന്നാ​ണ് ഇ​നി അ​റി​യേ​ണ്ട​ത്.

റാ​യ് ല​ക്ഷ്മി നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന സി​ൻ​ഡ്ര​ല്ല എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ അ​ടു​ത്തി​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഹൊ​റ​ർ ഫാ​ന്‍റ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന സി​ൻ​ഡ്ര​ല്ല വി​നോ​ദ് വെ​ങ്കി​ടേ​ഷ് ആ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

നീ​യ 2 ആ​ണ് താ​ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്രം. വെ​യ​ർ ഈ​സ് ദി ​വെ​ങ്ക​ട ല​ക്ഷ്മി എ​ന്ന ചി​ത്രം താ​ര​ത്തി​ന്‍റേതാ​യി ഉ​ട​ൻ പു​റ​ത്തി​റ​ങ്ങാ​നു​ണ്ട്.

Related posts