ഹിമാലയം കേന്ദ്രമാക്കി വന്‍ഭൂകമ്പം ഉണ്ടായേക്കും, ഇന്ത്യയെ ഗുരുതരമായി ബാധിക്കും, ഞെട്ടിക്കുന്ന പഠനവുമായി മലയാളി ഗവേഷകന്‍, നേപ്പാളിനെ വിറപ്പിച്ച ഭൂകമ്പത്തെപ്പറ്റി പ്രവചിച്ച മലയാളി ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ് ഇങ്ങനെ

കരുതിയിരിക്കുക, ഇന്നോ നാളെയോ അല്ലെങ്കില്‍ 100 വര്‍ഷത്തിനിപ്പുറമോ ഇന്ത്യയെയും ഹിമാലയന്‍ ഭൂപ്രദേശത്തെയും തകര്‍ത്തെറിയുന്ന ഭൂകമ്പം വന്നുചേരും. പറയുന്നത് മറ്റാരുമല്ല, നേപ്പാളിനെ വിറപ്പിച്ച ആയിരങ്ങള്‍ കൊല്ലപ്പെട്ട ഭൂകമ്പത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്കിയ മലയാള ശാസ്ത്രജ്ഞരായ കെ.എം. ശ്രീജിത്തും ഡോ. പി.എസ്. സുനിലുമാണ് കണ്ടെത്തലുകള്‍ക്ക് പിന്നിലുള്ള സംഘത്തിലുള്ളത്.

നേപ്പാളില്‍ 2015 ഏപ്രിലില്‍ വന്‍നാശം വിതച്ച ഭൂകമ്പത്തിന്റെ തുടര്‍ച്ചയാണിത്. ഭൂകമ്പത്തിന് കാരണമായ ഭൂമിക്കടിയിലെ ഭ്രംശമേഖലയില്‍ കഠിനമായ സമ്മര്‍ദം നിലനില്‍ക്കുന്നതിനാല്‍ നേപ്പാളില്‍ ശക്തമായ ഭൂകമ്പത്തിന് ഇനിയും സാധ്യതയുണ്ടെന്ന് പഠനം മുന്നറിയിപ്പ് നല്‍കി. മുന്‍ വര്‍ഷമുണ്ടായ ഭൂകമ്പത്തിത്തെ തുടര്‍ന്ന് കാഠ്മണ്ഡുവില്‍ ഭൂമിക്കടിയില്‍ ഭൂഫലകം വീണ്ടും വന്‍സമ്മര്‍ദം നേരിടുന്നതായി ഗവേഷകര്‍ പറയുന്നു.

ഇതിനര്‍ഥം, 10 ലക്ഷത്തിലേറെ ജനങ്ങള്‍ പാര്‍ക്കുന്ന ആ മേഖലയില്‍ വീണ്ടും ശക്തമായ ഭൂകമ്പമുണ്ടാകാം എന്നാണ്. സാധാരണഗതിയില്‍ നൂറ്റാണ്ടുകള്‍ കൂടുമ്പോഴാണ് ഇത്തരം വിനാശകാരികളായി ഭൂകമ്പങ്ങള്‍ ഒരു പ്രദേശത്ത് വീണ്ടുമുണ്ടാകുന്നത്. ഭൂകമ്പത്താല്‍ പൊട്ടിയടര്‍ന്ന ഫലകം ഭ്രംശമേഖലയിലൂടെ

അതേസമയം ഇനിയുണ്ടാകുന്ന ഭൂകമ്പം നേപ്പാളില്‍ മാത്രം ഒതുങ്ങി നില്ക്കില്ല. ഇന്ത്യയെയും ബാധിക്കും. ഉത്തരേന്ത്യ മുഴുവന്‍ ഭൂകമ്പ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിലാണ്. കേരളവും വ്യത്യസ്തമല്ല. എന്നാല്‍ ചിലപ്പോള്‍ അടുത്തനിമിഷമോ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ കഴിയുമ്പോഴോ ആകും ഭൂകമ്പം ഉണ്ടാകുക. കരുതിയിരിക്കുക മാത്രമാണ് പോംവഴി.

Related posts