ആദ്യത്തെ രണ്ടും തേച്ചിട്ടുപോയി,മൂന്നാമത്തേതില്‍ സംഭവിച്ചത് മറ്റൊന്ന് ! ഇപ്പോള്‍ കൂടെയുള്ളത് നാലാമത്തെ പ്രണയമെന്ന് റെയ്ജന്‍ രാജന്‍…

ആത്മസഖി എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് റെയ്ജന്‍ രാജന്‍.
ഈ പരമ്പരയില്‍ സത്യ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് റെയ്ജന്‍ പ്രിയങ്കരനായി മാറിയത്.

ഇപ്പോള്‍ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന തിങ്കള്‍ കലമാന്‍ സീരിയലിന്റെ തിരക്കിലാണ് താരം. ബൈജു ദേവരാജിന്റെ മകള്‍ എന്ന സീരിയിലിലാണ് ആദ്യമായി റെയ്ജന്‍ അഭിനയിക്കുന്നത്.

സിനിമാ നടന്‍ കൂടിയായ കൃഷ്ണയാണ് തിങ്കള്‍ കലമാനില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരിത നായരാണ് സീരിയലില്‍ നായിക.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ജീവിതത്തിലെ പുതിയ സന്തോഷങ്ങളും സീരിയലിലെ പുതിയ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം.

റെയ്ജന്‍ രാജന്റെ വാക്കുകള്‍ ഇങ്ങനെ…ഇടക്കാലത്ത് ഞാന്‍ വിവാഹിതനായിയെന്ന് യുട്യൂബുകാര്‍ വാര്‍ത്തകള്‍ കൊടുത്തിരുന്നു.

എന്റെ വിവാഹം നടന്ന അമ്പലം, ഹണിമൂണ്‍ പോയ സ്ഥലം എന്നിവയെ കുറിച്ച് വരെ യുട്യൂബുകാര്‍ വാര്‍ത്തകള്‍ ഇറക്കിയിരുന്നു.

നാലാമത്തെ പ്രണയമാണ് ഇപ്പോള്‍ ജീവിതത്തില്‍ ഉള്ളത്. ആദ്യത്തെ രണ്ടിലും തേപ്പ് കിട്ടിയിരുന്നതിനാല്‍ മൂന്നാമത്തെ ആളോട് പ്രണയം തുറന്ന് പറയാന്‍ ധൈര്യമില്ലായിരുന്നു, അതിനാല്‍ അത് വണ്‍വേയായി അവസാനിച്ചു.

അഞ്ച് വര്‍ഷത്തോളം സുഹൃത്തായിരുന്ന പെണ്‍കുട്ടിയെയാണ് ഇപ്പോള്‍ പ്രണയിക്കുന്നത്. വിവാഹം എന്നൊരു തീരുമാനത്തില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. തനിക്ക് പൃഥ്വിരാജിന്റെ ലുക്കും ടൊവിനോ തോമസിന്റെ ശബ്ദവും എന്നുമൊക്കെ പലരും പറയാറുണ്ട്.

അതില്‍ ഗുണവും ദോഷവുമുണ്ട്. നമുക്ക് നമ്മളുടേതായി എന്തെങ്കിലും കൊണ്ടുവന്നാല്‍ അനുകരിക്കുന്നത് ആണോയെന്ന് മറ്റുള്ളവര്‍ക്ക് തോന്നും.

അതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പൃഥ്വിരാജുമായുള്ള സാമ്യം ആളുകള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ഒരിക്കല്‍ മല്ലിക ചേച്ചിയെ കണ്ടിരുന്നു.

പൃഥ്വിരാജിനെപ്പോലയുള്ളൊരാള്‍ ഉണ്ട് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെന്നായിരുന്നു ചേച്ചി നേരില്‍ കണ്ടപ്പോള്‍ പറഞ്ഞത്’.

അഭിനയം താല്‍പര്യം ആയിരുന്നുവെങ്കിലും എങ്ങനെ സിനിമയിലേക്ക് എത്തിപ്പെടണം എന്നത് അറിയില്ലായിരുന്നു. അതിനാല്‍ വരുമാനം കണ്ടെത്താന്‍ സെയില്‍സ്, സിസിടിവി മാര്‍ക്കറ്റിങ് തുടങ്ങിയവ ചെയ്തിട്ടുണ്ട്.

പിന്നീട് ബാംഗ്ലൂരിലെ പ്രമുഖ ജ്വല്ലറിയില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുമ്പോള്‍ അഭിനയം ഉള്ളില്‍ കിടക്കുന്നതിനാല്‍ സംതൃപ്തി ഉണ്ടായിരുന്നില്ല.

പിന്നീട് ഒരു ദിവസം തീരുമാനിച്ച് ഉറപ്പിച്ച് ബാംഗ്ലൂരിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുകയായിരുന്നു. ശേഷമാണ് ആത്മസഖി എന്ന സീരിയലിലേക്ക് ക്ഷണം വരുന്നത്.

ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹിതനാകാനുള്ള തയ്യാറെടുപ്പിലാണ്. സീരിയലുകള്‍ക്ക് നിലവാരമില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ കൊടുക്കാതിരുന്ന തീരുമാനത്തോടുള്ള അതിര്‍പ്പും റെയ്ജന്‍ വ്യക്തമാക്കി.

നിലവാരമുള്ള വിഷയങ്ങള്‍ കൊണ്ടുവരുമ്പോള്‍ സീരിയല്‍ കാണാന്‍ കാഴ്ചക്കാരില്ലാതെ വരാറുണ്ട്. അതിനാലാണ് സീരിയലില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവിഹിതം പോലുള്ളവ സീരിയലില്‍ കൊണ്ടുവരുന്നത്.

പ്രേക്ഷകര്‍ മാറുന്നില്ല എന്നതാണ് സീരിയലുകളുടെ നിലവാര തകര്‍ച്ചയ്ക്ക് കാരണം എന്നും റെയ്ജന്‍ പറയുന്നു.

സീരിയലില്‍ അഭിനയിക്കുന്നുണ്ടെങ്കിലും എക്കാലത്തും സിനിമാ അഭിനയമാണ് ലക്ഷ്യമെന്നും റെയ്ജന്‍ പറയുന്നു.

റെയ്ജന്‍ നടി അനുശ്രീയുമായി പ്രണയത്തിലാണെന്ന തരത്തില്‍ ഇടയ്ക്ക് വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അനുശ്രീയുടെ സഹോദരന്റെ വിവാഹത്തിന് പോയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളായിരുന്നു അനുശ്രീയുമായി പ്രണയത്തിലാണ് എന്ന വാര്‍ത്ത പ്രചരിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതെന്നും റെയ്ജന്‍ പറയുന്നു.

Related posts

Leave a Comment