ഏഴരക്കൊല്ലത്തെ ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കിയത് മുഖ്യമന്ത്രി ! തുറന്നു പറച്ചിലുമായി മല്ലിക സുകുമാരന്‍…

മല്ലികാ സുകുമാരന്റെ കുടുംബം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മല്ലികയുടെ ഭര്‍ത്താവ് സുകുമാരന്‍ മലയാളത്തിലെ അതുല്യ നടനായിരുന്നു.

പിന്നീട് മക്കളായ ഇന്ദ്രജിത്തിലൂടെയും പൃഥിരാജിലൂടെയും കുടുംബത്തിന്റെ മഹിമ ഉയര്‍ന്നു. മല്ലികയും സിനിമ രംഗത്ത് സജീവമാണ്.

സുകുമാരന്റെ വിയോഗ ശേഷം മക്കളുടെ അമ്മയും അച്ഛനുമായി നടി മാറുകയായിരുന്നു. സുകുമാരന്‍ പകര്‍ന്ന് നല്‍കിയ ജീവിതത്തിലൂടെ മക്കളേയും കൊണ്ട് ഈ അമ്മ സഞ്ചരിച്ച് വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.

ജിവിതം എന്താണെന്ന് തന്നെ പഠിപ്പിച്ചത് സുകുമാരന്‍ ആണെന്ന് മല്ലിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഏഴരകൊല്ലമായി താന്‍ അനുഭവിച്ച ബുദ്ധിമുട്ടിന് ശമനമുണ്ടാക്കിയതെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് തുറന്നു പറയുകയാണ് മല്ലിക സുകുമാരന്‍.

പ്രളയകാലത്ത് വീടിനകത്തേക്ക് വെള്ളം കയറിയ അവസ്ഥയുണ്ടായത് വീടിന് പിന്നിലുള്ള കനാല്‍ കൈയേറിയതിനെ തുടര്‍ന്നാണ്.

ഇതിന് കാരണം കനാല്‍ കൈയേറി ചില വ്യക്തികള്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് മല്ലിക പറയുന്നു.

കോണ്‍ഗ്രസ് ഭരിച്ചപ്പോഴും എല്‍ഡിഎഫ് ഭരിക്കുമ്പോാഴും പരാതിയുമായി പലരുടെയും അടുക്കലെത്തിയെങ്കിലും പരിഹാരമുണ്ടായില്ല.

രണ്ടുംകല്‍പിച്ച് ഒടുവില്‍ മുഖ്യമന്ത്രിയെ കാണുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ടത് കൊണ്ടു മാത്രമാണ് നടപടിയുണ്ടായതെന്നും പ്രശ്‌നം പരിഹരിക്കപ്പെട്ടതെന്നും, അതേ സമയം പാര്‍ട്ടിയോ വകുപ്പ് മന്ത്രിയോ വിചാരിച്ചാലും ഒന്നും നടക്കില്ലായിരുന്നുവെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കുന്നു.

Related posts

Leave a Comment