ലേറ്റാവാൻ ഓരോരോ കാരണങ്ങളേ..! പി​ക്ക​പ്പ്‌‌​വാ​ന്‍ റെ​യി​ല്‍​വേ ഗേ​റ്റി​ലേ​ക്ക്‌ പാ​ഞ്ഞു​ക​യ​റി ഗേ​റ്റ് ത​ക​ർ​ന്നതു മൂലം രണ്ട് മണിക്കൂർ ട്രെയിൻ ഗതാഗതം തടസപ്പെട്ടു; ട്രെയിൻ കടന്ന് പോയതിനാൽ വൻ ദുരന്തം ഒഴിവായി

ത​ല​ശേ​രി: നി​യ​ന്ത്ര​ണം​വി​ട്ട പി​ക്ക​പ്പ്‌‌​വാ​ന്‍ റെ​യി​ല്‍​വെ ഗേ​റ്റി​ലി​ടി​ച്ച്‌ റെ​യി​ല്‍​പാ​ള​ത്തി​ലേ​ക്ക്‌ പാ​ഞ്ഞു​ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന്‌ റെ​യി​ല്‍​വെ ഗേ​റ്റ്‌ ത​ക​രു​ക​യും ര​ണ്ട്‌ മ​ണി​ക്കൂ​ര്‍ റെ​യി​ല്‍ ഗ​താ​ഗ​ത​വും 12 മ​ണി​ക്കൂ​ര്‍ റോ​ഡ്‌ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ ടെ​മ്പി​ള്‍​ഗേ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. ചൊ​ക്ലി ഭാ​ഗ​ത്തു നി​ന്നും ത​ല​ശേ​രി​യി​ലേ​ക്ക്‌ വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ്‌‌​വാ​നാ​ണ്‌ ടെ​മ്പി​ള്‍​ഗേ​റ്റി​ലെ റെ​യി​ല്‍​വേ ഗേ​റ്റ്‌ ത​ക​ര്‍​ത്ത​ത്‌.

ട്രെ​യി​ന്‍ ക​ട​ന്നു​പോ​യ ശേ​ഷം ഗേ​റ്റ്‌​മാ​ന്‍ ഗേ​റ്റ്‌ തു​റ​ക്കാ​ന്‍ ശ്ര​മി​ക്ക​വെ​യാ​ണ്‌ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ വാ​ന്‍ ഗേ​റ്റി​ലി​ടി​ച്ച​ത്‌. ഇ​തേ തു​ട​ര്‍​ന്ന്‌ ഈ ​റൂ​ട്ടി​ലൂ​ടെ​യു​ള്ള റെ​യി​ല്‍ ഗ​താ​ഗ​തം ര​ണ്ട്‌ മ​ണി​ക്കൂ​ര്‍ ത​ട​സ​പ്പെ​ട്ടു. ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച്‌ അ​പ​ക​ട​ത്തി​ൽ പെ​ട്ട വാ​ന്‍ റെ​യി​ല്‍​പാ​ള​ത്തി​ല്‍ നി​ന്നും നീ​ക്കം ചെ​യ്‌​ത ശേ​ഷ​മാ​ണ്‌ പു​ല​ർ​ച്ചെ 1.30 ഓ​ടെ റെ​യി​ല്‍ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്‌. തു​ട​ര്‍​ന്ന്‌ ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ച്‌ റെ​യി​ല്‍​വെ ഗേ​റ്റ്‌ വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ക്കു​ക​യും ചെ​യ്‌​തു.

ഇ​ന്ന്‌ രാ​വി​ലെ 11.30 ഓ​ടെ ത​ക​രാ​റി​ലാ​യ റെ​യി​ല്‍​വേ ഗേ​റ്റ്‌ ന​ന്നാ​ക്കി​യ ശേ​ഷ​മാ​ണ്‌ ഗേ​റ്റ്‌ തു​റ​ന്ന്‌ ത​ല​ശേ​രി-​കു​റ്റ്യാ​ടി റൂ​ട്ടി​ലെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്‌. മ​ദ്യ​പി​ച്ച്‌ ല​ക്കു​കെ​ട്ട്‌ വാ​ന്‍ ഓ​ടി​ച്ച​താ​ണ്‌ അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന്‌ പോ​ലീ​സ്‌ പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ വാ​ന്‍ ഡ്രൈ​വ​ര്‍ ചൊ​ക്ലി സ്വ​ദേ​ശി ര​ഞ്‌​ജി​ത്തി​നെ റെ​യി​ല്‍​വേ പോ​ലീ​സ്‌ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ പി​ക്ക​പ്പ്‌​വാ​ന്‍ ത​ല​ശേ​രി ടൗ​ണ്‍ പോ​ലീ​സ്‌ സ്റ്റേ​ഷ​നി​ലേ​ക്ക്‌ മാ​റ്റി.

Related posts