ആരുടെയൊക്കെയോ ഭാഗ്യം..! തുറന്ന് കിടന്ന റെയിൽവേ ഗേറ്റിലൂടെ സി​ഗ്ന​ൽ സം​വി​ധാ​നം ലം​ഘി​ച്ച്  എൻജിൻ ഓടിച്ച സംഭവം; ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ക​ണ്ണൂ​ർ: എ​ട​ക്കാ​ട് ന​ടാ​ൽ റെ​യി​ൽ​വേ​ഗേ​റ്റ് തു​റ​ന്നു കി​ട​ക്കു​ന്ന​തി​നി​ടെ എ​ൻ​ജി​ന് ഓ​ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ലോ​ക്കോ പൈ​ല​റ്റു​മാ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. ലോ​ക്കൊ പൈ​ല​റ്റു​മാ​ർ കാ​ട്ടി​യ കൃ​ത്യ​വി​ലോ​പ​മാ​ണെ​ന്ന എ​ട​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ സു​ധാ​ക​ര​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​മം​ഗ​ളൂ​രു ഇ​ൻ​റ​ർ​സി​റ്റി ക​ട​ന്നു പോ​യ ഉ​ട​ൻ ഗേ​റ്റ് തു​റ​ന്നി​രു​ന്നു. ഇ​രു​വ​ശ​ത്തു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യ​തി​നു ശേ​ഷം ത​ല​ശേ​രി​യി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ്വ​കാ​ര്യ ബ​സ് ര​ണ്ടാ​മ​ത്തെ പാ​ളം ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ണ്ണൂ​ർ ഭാ​ഗ​ത്ത് നി​ന്നും എ​ൻ​ജി​ൻ കു​തി​ച്ചു വ​രു​ന്ന​ത് ക​ണ്ട​ത്.

ബ​സ് ഡ്രൈ​വ​റു​ടെ അ​വ​സോ​രി​ച​ത​മാ​യ ന​ട​പ​ടി​യാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്. ഗേ​റ്റ്മാ​ൻ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ൻ​ജി​ൻ എ​ട​ക്കാ​ട് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ടു. സം​ഭ​വം പാ​ല​ക്കാ​ട് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നു ശേ​ഷം എ​ൻ​ജി​ൻ പു​റ​പ്പെ​ട്ടു.

സി​ഗ്ന​ൽ തെ​റ്റി​ച്ച് എ​ൻ​ജി​ൻ ക​ട​ന്നു​പോ​യ സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പാ​ല​ക്കാ​ട് റെ​യി​ൽ​വേ​അ​ധി​കൃ​ത​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സി​ഗ്ന​ൽ മ​ന​സ്സി​ലാ​ക്കു​ന്ന​തി​ൽ ലോ​ക്കോ പൈ​ല​റ്റി​ന് വ​ന്ന പി​ഴ​വാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് വിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Related posts