ട്രെയിൻ സ്റ്റേഷൻ അടുക്കാറാകുമ്പോൾ  കഞ്ചാവ് അടങ്ങിയ ബാഗ്  പരിസരത്തെ കാട്ടിലേക്കെറിയും; രാത്രിയിൽ സ്ഥലത്തെത്തി ബാഗ് കണ്ടെത്തും; ആലുവയിൽ‌ കഞ്ചാവുമായി പിടിയിലായ യുവാവ് പറഞ്ഞ തന്ത്രങ്ങൾ കേട്ട് ഞെട്ടി പോലീസ്

കൊ​ച്ചി: ആ​ലു​വ മാ​ര്‍​ക്ക​റ്റ്, പ്രൈ​വറ്റ് ബ​സ് സ്റ്റാൻഡ്, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് വി​ല്‍​പന ന​ട​ത്തി വ​ന്നി​രു​ന്ന​യാ​ള്‍പിടിയിൽ. ക​രു​മാ​ലൂ​ര്‍ മി​ല്ലും​പ​ടി​ തേ​വ​ക്കാ​ട്ടി​ൽ അ​ഖി​ല്‍ (21) ആ​ണ് ആ​ലു​വ റേ​ഞ്ച് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽനി​ന്ന് 25 ചെ​റി​യ പോ​ളി​ത്തീ​ന്‍ ക​വ​റു​ക​ളി​ൽനി​ന്നാ​യി 65 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചു​പ​റി, അ​ടി​പി​ടി തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണ്.

മാ​ര്‍​ക്ക​റ്റി​ലും പ​രി​സ​ര​ങ്ങ​ളി​ലുമു​ള്ള ഇതരസം​സ്ഥാ​ന​ക്കാ​ര്‍​ക്കി​ട​യി​ലാ​ണ് ഇ​യാ​ള്‍ പ്ര​ധാ​ന​മാ​യും ക​ഞ്ചാ​വ് വി​റ്റ​ി​രു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ നാ​മ​ക്ക​ല്ലി​ല്‍നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍​ഗ​ം എ​ത്തി​ച്ചിരുന്ന കഞ്ചാവ് ഒ​രു പാ​യ്ക്ക​റ്റിന് 500 രൂ​പ​യ്ക്കായിരുന്നു വിൽപന. ബാ​ഗി​ല്‍ ര​ഹ​സ്യ അ​റ നി​ര്‍​മി​ച്ച് അ​തി​ല്‍ ക​ഞ്ചാ​വ് നി​റ​ച്ച് ട്രെ​യി​നി​ലെ ഏ​തെ​ങ്കി​ലും ഒ​രു കന്പാർ‍​ട്ടു​മെ​ന്‍റില്‍ വ​ച്ച​ശേ​ഷം ഇ​യാ​ള്‍ മ​റ്റേ​തെ​ങ്കി​ലും കന്പാ​ട്ട്‌​മെ​ന്‍റി​ല്‍ യാ​ത്ര ചെ​യ്യും.

ബാ​ഗ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​യാ​ലും പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യ​ത് കാ​ര​ണം ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ എ​ത്തു​ന്ന​തി​ന് മു​മ്പ് സ്റ്റേ​ഷ​ന് സ​മീ​പം കാ​ണു​ന്ന കു​റ്റി​ക്കാ​ട്ടി​ലേ​ക്കു ക​ഞ്ചാ​വ് അ​ട​ങ്ങി​യ ബാ​ഗ് വ​ലി​ച്ചെ​റി​യും.

രാ​ത്രി വൈ​കി തി​ര​ക്കെ​ല്ലാം ഒ​ഴി​യു​മ്പോ​ള്‍ ക​ഞ്ചാ​വ് എ​ടു​ത്ത് കൊ​ണ്ട് പോ​കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ലു​വ സീ​മാ​സ് തു​ണി​ക്ക​ട​യു​ടെ സ​മീ​പം ക​ഞ്ചാ​വു​മാ​യി നി​ന്നി​രു​ന്ന ഇ​യാ​ളെ ആ​ലു​വ റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​കെ. ഗോ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്രതിയെ ആ​ലു​വ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related posts