ചീ​റി​പ്പാ​ഞ്ഞു വ​രു​ന്ന ട്രെ​യി​നു മു​മ്പി​ല്‍ ത​ല​ച്ചു​മ​ടു​മാ​യി വ​യോ​ധി​ക​ര്‍ ! ത​ക്ക​സ​മ​യ​ത്ത് പോ​ലീ​സെ​ത്തി​യ​ത് ര​ക്ഷ​യാ​യി; വീ​ഡി​യോ വൈ​റ​ല്‍…

ട്രാ​ക്കി​ലൂ​ടെ ട്രെ​യി​ന്‍ ചീ​റി​പ്പാ​ഞ്ഞു വ​രു​മ്പോ​ള്‍ ത​ല​ച്ചു​മ​ടും ബാ​ഗു​ക​ളും താ​ങ്ങി റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്നു നീ​ങ്ങി​യ ര​ണ്ട് വൃ​ദ്ധ​ക​ളെ ഞൊ​ടി​യി​ല്‍ ര​ക്ഷ​പ്പെ​ടു​ത്തി റെ​യി​ല്‍​വേ പോ​ലീ​സ്.

മ​ധ്യ​പ്ര​ദേ​ശി​ലെ ഹൊ​ഷ​ങ്കാ​ബാ​ദി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

റെ​യി​ല്‍​വേ ട്രാ​ക്കു​ക​ള്‍ ഓ​രോ​ന്നാ​യി ക​ട​ന്ന് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ക​യ​റാ​നാ​യി​രു​ന്നു വൃ​ദ്ധ​ക​ളു​ടെ ശ്ര​മം. ദൂ​രെ നി​ന്നും ട്രെ​യി​ന്‍ വ​രു​ന്ന​തു ക​ണ്ട ഇ​വ​ര്‍ അ​തേ ട്രാ​ക്കി​ലൂ​ടെ ത​ന്നെ ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തു​ക​ണ്ട റെ​യി​ല്‍​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വേ​ഗം അ​വ​രു​ടെ കൈ​പി​ടി​ച്ച് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് വ​ലി​ച്ചി​ട്ടു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രും സ​ഹാ​യ​ത്തി​നെ​ത്തി.

‘സു​ര​ക്ഷ​യാ​ണ് പ​ര​മ​പ്ര​ധാ​നം. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ര്‍​പി​എ​ഫ്, ജി​ആ​ര്‍​പി ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തി​യ​തു​കൊ​ണ്ടാ​ണ് ര​ണ്ടു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യ​ത്. എ​ല്ലാ​യ്‌​പ്പോ​ഴും ഓ​വ​ര്‍ ബ്രി​ഡ്ജി​ലൂ​ടെ ത​ന്നെ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ക’.​വി​ഡി​യോ പ​ങ്കു​വ​ച്ച് റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം കു​റി​ച്ചു.

Related posts

Leave a Comment