പരവൂർ: യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാനും നിയന്ത്രിക്കുന്നതിനുമായി രാജ്യത്തെ പ്രധാനപ്പെട്ട സ്റ്റേഷ രകളിൽ സ്ഥിരം ഹോൾഡിംഗ് ഏരിയകൾ സ്ഥാപിക്കുന്നു.വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാർക്കും സ്ഥിരീകരിക്കാത്ത ടിക്കറ്റ് ഉള്ളവർക്കും വേണ്ടിയാണ് സ്റ്റേഷനുകൾക്ക് പുറത്ത് ഈ സംവിധാനം ഒരുക്കാൻ റെയിൽ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.ഇവിടെ ടിക്കറ്റിംഗ് സോൺ, വൈ-ഫൈ, സിസിടിവി കാമറകൾ, ലഗേജ് സ്കാനറുകൾ എന്നിവ ഉണ്ടാകും.
ഹോൾഡിംഗ് ഏരിയകളുടെ നിർമാണ ചുമതലയും മേൽനോട്ടവും റെയിൽ ലാൻഡ് ഡവലപ്പ്മെന്റ് അതോറിറ്റിക്കായിരിക്കും. ന്യൂഡൽഹി , ആനന്ദ് വിഹാർ, വാരാണസി, അയോധ്യ, ഘാസിയാബാദ് സ്റ്റേഷനുകളിൽ നിർമാണം പുരോഗമിക്കുന്നു. മുംബൈ, ഹൗറ, പട്ന, ചെന്നൈ തുടങ്ങിയ സ്റ്റേഷനുകളിലും ഇവ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി കഴിഞ്ഞു.
ഇത് കൂടാതെ വരാനിരിക്കുന്ന ഉത്സവ സീസണുകൾ കണക്കിലെടുത്ത് 35 പ്രധാന സ്റ്റേഷനുകളിൽ റിയൽ ടൈം മാപ്പിംഗ് ഉപയോഗിച്ച് (തത്സമയ മാപ്പിംഗ്) തിരക്ക് നിരീക്ഷിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.രാജ്യത്തെ 10, 102 സ്റ്റേഷനുകളിലായുള്ള 13, 334 ട്രെയിനുകളുടെ ലൈവ് ട്രെയിൻ ട്രാക്കിംഗ് അപ്ഡേറ്റുകൾ ഓരോ 30 സെക്കന്റ് ഇടവിട്ട് ലഭ്യമാകുന്ന സംവിധാനം ഇപ്പോൾ റെയിൽവേയ്ക്ക് ഉണ്ട്.
യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ ഈ സ്റ്റേഷനുകൾക്ക് സമീപം റിസർവ് ചെയ്യാത്ത ട്രെയിനുകൾ സ്റ്റാൻഡ് ബൈ ആയി ഓടിക്കും.ഏതെങ്കിലും സ്റ്റേഷനുകളിൽ തിരക്ക് അനിയന്ത്രിതമാകും എന്ന് മാപ്പിംഗിൽ ബോധ്യപ്പെട്ടാൽ അവിടങ്ങളിൽ ഒന്നിലധികം സ്റ്റാൻഡ് ബൈ ട്രെയിനുകൾ ഉടൻ ക്രമീകരിക്കുകയും ചെയ്യും.
ഇക്കഴിഞ്ഞ ദീപാവലി. സീസൺ ഉൾപ്പെടെ കഴിഞ്ഞ രണ്ട് വർഷത്തെ യാത്രക്കാരുടെ എണ്ണം സംബന്ധിച്ച കണക്കുകളെ അടിസ്ഥാനമാക്കിയായിരിക്കും ഓരോ ‘ സ്റ്റേഷനുകളിലും ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുക.ബിഹാറിലെ ഏറ്റവും വലിയ ആഘോഷമായ ഛാത്ത് ഉത്സവത്തിന് മുമ്പും ശേഷവും രാജ്യത്ത് 13,000 പ്രത്യേക ട്രെയിൻ സർവീസുകൾ നടത്താനാണ് റെയിൽവേ തീരുമാനിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം സർവീസ് നടത്തിയ ട്രെയിനുകളുടെ എണ്ണത്തേക്കാൾ ഇരട്ടിയാണിത്. 2.5 കോടി യാത്രക്കാരെയാണ് ഈ സർവീസുകളിലൂടെ പ്രതീക്ഷിക്കുന്നത്.തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്പെഷൽ ട്രെയിൻ സർവീ
- എസ്.ആർ. സുധീർ കുമാർ

