അനുമതിയില്ലാതെ പറമ്പിലൂടെ വൈദ്യു ലൈൻ വലിച്ചു; സ്വന്തം പറമ്പിൽ വീടുവയ്ക്കാൻ വൈദ്യുതി വകുപ്പിന്‍റെ ഓഫീസ് കയറിയിറങ്ങേണ്ട ഗതികേടിൽ മാതുവും മക്കളും

നാ​ദാ​പു​രം: വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് അ​യ​ല്‍​വാ​സി​ക​ള്‍​ക്ക് ചെ​യ്ത സ​ഹാ​യം വി​ന​യാ​യ​തോ​ടെ വീ​ട് നി​ർ​മാ​ണ​ത്തി​ന് മാ​തു​വും മ​ക്ക​ളും വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ കാ​രു​ണ്യം തേ​ടു​ന്നു.​വീ​ട് പ​റ​മ്പി​ലൂ​ടെ വൈ​ദ്യു​തി ലൈ​ന്‍ വ​ലി​ച്ചാ​ണ് ഇ​പ്പോ​ള്‍ വീ​ട് നി​ര്‍​മ്മാ​ണം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

വ​ള​യം പു​ഞ്ച​യി​ലെ മു​ട്ടം വ​ച്ച പ​റ​മ്പ​ത്ത് മാ​തു​വി​ന്‍റെ വീ​ട് നി​ര്‍​മ്മാ​ണ​മാ​ണ് പാ​തി വ​ഴി​യി​ലാ​യ​ത്. പ​ത്ത് വ​ര്‍​ഷം മു​മ്പാ​ണ് പു​ഞ്ച​യി​ലെ അം​ഗ​ന​വാ​ടി​ക്ക് പി​ന്‍​വ​ശ​ത്ത് താ​മ​സി​ക്കു​ന്ന മാ​തു വി​ന്‍റെ വീ​ട്ട് പ​റ​മ്പി​ലൂ​ടെ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ വൈ​ദ്യു​തി ലൈ​ന്‍ വ​ലി​ച്ച​ത്.​

സ​മീ​പ​ത്തെ ര​ണ്ട് വീ​ടു​ക​ളി​ലേ​ക്ക് ക​ണ​ക്ഷ​ന്‍ കൊ​ടു​ക്കാ​നാ​യി​രു​ന്നു ലൈ​ന്‍ വ​ലി​ച്ച​ത്. ത​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ ലൈ​ന്‍ വ​ലി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് മാ​തു ആ​രോ​പി​ക്കു​ന്നു.​ പി​ന്നീ​ട് ലൈ​ന്‍ ഒ​ഴി​വാ​ക്കി ത​രാ​ന്‍ വൈ​ദ്യു​തി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ര്‍ സ​ഹ​ക​രി​ച്ചി​ല്ല.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പ​ഴ​യ വീ​ട് പൊ​ളി​ച്ച് ആ​കെ​യു​ള്ള പ​ന്ത്ര​ണ്ട് സെ​ന്‍റി​ല്‍ പു​തി​യ വീ​ട് പ​ണി ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് വൈ​ദ്യു​തി ലൈ​ന്‍ വി​ല​ങ്ങ് ത​ടി​യാ​യി വ​ന്ന​ത്. ത​റ കെ​ട്ടി ചു​മ​ര്‍ ചാ​യ്ച നി​ല​യി​ലാ​ണ് വീ​ട്.​ഇ​തി​ന് മു​ക​ളി​ല്‍ നി​ര്‍​മ്മാ​ണം ന​ട​ത്ത​ണ​മെ​ങ്കി​ല്‍ വൈ​ദ്യു​തി ലൈ​ന്‍ മാ​റ്റി സ്ഥാ​പി​ക്ക​ണം.​

ഇ​തോ​ടെ മാ​തു​വി​ന്‍റെ മ​ക​ളും സൈ​നി​ക​നാ​യ ഇ​വ​രു​ടെ മ​ക​നും നി​ര​ന്ത​രം അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും വൈ​ദ്യു​തി തൂ​ണ്‍ മാ​റ്റി സ്ഥാ​പി​ച്ചി​ട്ടി​ല്ല.​ഇ​തോ​ടെ വീ​ട് പ​ണി എ​ങ്ങി​നെ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഈ ​കു​ടും​ബം.​

Related posts

Leave a Comment