ചി​കി​ത്സ പാ​ളി; മു​ഖം മാ​റി! നീ​രു​വ​ന്ന മു​ഖ​ത്തി​ന്‍റെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വച്ച്‌ ന​ടി​യു​ടെ ആ​രോ​പ​ണം

ത്വ​ക്ക് ചി​കി​ത്സ​യി​ൽ പി​ഴ​വു​ണ്ടാ​യ​തു​മൂ​ലം ത​ന്‍റെ മു​ഖം നീ​രു വ​ന്ന് വീ​ർ​ത്തു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​ടി രം​ഗ​ത്ത്.

നീ​രു​വ​ന്ന മു​ഖ​ത്തി​ന്‍റെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചാ​യി​രു​ന്നു ന​ടി​യു​ടെ ആ​രോ​പ​ണം.

ത​മി​ഴ് ബി​ഗ്ബോ​സ് ആ​ദ്യ സീ​സ​ണി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി റെ​യ്സ വി​ൽ​സ​ൺ ആ​ണ് ചി​കി​ത്സ ന​ട​ത്തി​യ ക്ലി​നി​ക്കി​നും ഡോ​ക്ട​ർ​ക്കു​മെ​തി​രെ രം​ഗ​ത്തെ​ത്തിയ​ത്.

ക്ലി​നി​ക്കി​ന്‍റെ​യും ഡോ​ക്ട​റു​ടെയും പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും റെ​യ്സ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു വ​ച്ചി​ട്ടു​ണ്ട്.

താ​ൻ ഫേ​ഷ്യ​ൽ ട്രീ​റ്റ്മെ​ന്‍റി​നാ​ണ് പോ​യ​തെ​ന്നും എ​ന്നാ​ൽ ത​ന്നെ നി​ർ​ബ​ന്ധി​ച്ച് ആ​വ​ശ്യ​മി​ല്ലാ​ത്ത ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക്കി​യെ​ന്നും ന​ടി പ​റ​യു​ന്നു.

മു​ഖ​ത്ത് പ്ര​ശ്ന​മു​ണ്ടാ​യ​ശേ​ഷം ഡോ​ക്ട​റെ കാ​ണാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഡോ​ക്ട​ർ സ്ഥ​ല​ത്തി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നും ന​ടി പ​റ​യു​ന്നു.

ആ​ലീ​സ്, കാ​ത​ലി​ക്ക യാ​രു​മി​ല്ലൈ, ഹാ​ഷ്‌​ടാ​ഗ് ലൗ ​എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് ഇ​നി റെ​യ്സ​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്.

Related posts

Leave a Comment