തോട്ടറ പുഞ്ചക്കായി വകയിരുത്തിയ ഫണ്ട് ഉപയോഗിച്ചില്ല; പഞ്ചായത്തിലേക്ക് യുഡിഎഫിന്‍റെ പ്രതിഷേധ മാർച്ച്

ആ​മ്പ​ല്ലൂ​ർ: യു​ഡി​എ​ഫ് ആ​മ്പ​ല്ലൂ​ർ മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ക​ർ​ഷ​ക​രു​ടെ മാ​ർ​ച്ച് ന​ട​ത്തി. തോ​ട്ട​റ പു​ഞ്ച​ക്കാ​യി വ​ക​യി​രു​ത്തി​യ 17 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ക്കാ​ത്ത ആ​മ്പ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം ആ​ദ്യം സ​ബ്സി​ഡി ന​ൽ​കു​മെ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ വാ​ഗ്ദാ​നം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണെ​ന്നും യു​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റീ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ മാ​ർ​ച്ച് ഉ​ദ്ഘാ​നം ചെ​യ്തു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ആ​ർ. ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വേ​ണു മു​ള​ന്തു​രു​ത്തി, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ജെ. ജോ​സ​ഫ്, മു​സ്ലീം ലീ​ഗ് പി​റ​വം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ബ്ദു​ൾ ക​രീം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.യു​ഡി​എ​ഫ് ന​ട​ത്തി​യ ക​ർ​ഷ​ക മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ക​വാ​ട​ത്തി​ൽ മു​ള​ന്തു​രു​ത്തി പോ​ലീ​സ് ത​ടഞ്ഞു​.

അ​തേസ​മ​യം പ​ഞ്ചാ​യ​ത്ത് കോ​മ്പൗ​ണ്ടി​നു​ള്ളി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കു ധ​ർ​ണ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഇതിന് അ​നു​മ​തി ന​ൽ​കി​യ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കും മു​ള​ന്തു​രു​ത്തി പോ​ലീ​സി​നു​മെ​തി​രേ ജി​ല്ലാ ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നു യു​ഡി​എ​ഫ് അ​റി​യി​ച്ചു.

Related posts