അ​ർ​ബു​ദ​മി​ല്ലാ​ത്ത വീ​ട്ട​മ്മ​യ്ക്ക് കീ​മോ ചെ​യ്ത സം​ഭ​വം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

തിരുവനന്തപുരം: അ​ർ​ബു​ദ​മി​ല്ലാ​ത്ത വീ​ട്ട​മ്മ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ കാ​ൻ​സ​റി​ന് കീ​മോ ചെ​യ്ത സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്റ​ണി ഡൊ​മി​നി​ക് കേ​സെ​ടു​ത്തു.

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ട് അ​ടി​യ​ന്തി​ര വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം. കേ​സ് ജൂ​ലൈ ര​ണ്ടി​ന് പ​രി​ഗ​ണി​ക്കും. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ പി ​കെ രാ​ജു​മാ​ണ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്

Related posts